Enforcement Directorate kerala Kerala News latest latest news

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; എം കെ കണ്ണൻ സ്വത്ത് വിവരങ്ങൾ ഹാജരാക്കി

കരുവന്നൂർ തട്ടിപ്പിലെ ഇ ഡി അന്വേഷണത്തിൽ എം കെ കണ്ണൻ്റെ സ്വത്ത് വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറി. കണ്ണൻ്റെ സഹായികളാണ് ഇ ഡി ഓഫീസിൽ രേഖകൾ എത്തിച്ചത്.

മൂന്നാം വട്ടം നോട്ടീസ് എത്തിയപ്പോൾ എം കെ കണ്ണൻ്റെ സ്വത്ത് വിവരങ്ങൾ ഇ ഡി ഓഫീസിലെത്തി. സ്വത്ത് വിവരങ്ങൾ ഹാജരാക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് രാവിലെ കണ്ണൻ്റെ സഹായികൾ രേഖകളുമായി എത്തിയത്. എം കെ കണ്ണൻ ഇന്ന് ഹാജരാകില്ല. കണ്ണന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമി നിക്ഷേപങ്ങൾ സ്വർണം തുടങ്ങിയ വിവരങ്ങളാണ് ഇ ഡി പരിശോധിക്കുന്നത്. മുഖ്യ പ്രതി സതീഷ് കുമാറുമായുള്ള സൗഹൃദവും ഒപ്പം നടത്തിയ യാത്രകളുമാണ് സംശയ നിഴലിലുള്ളത്. സതീഷ് കുമാറിൻ്റെ സഹോദരൻ ശ്രീജിത്തിനെയും ഇ ഡി ചോദ്യം ചെയ്യുകയാണ്.

Related posts

വസ്തു തര്‍ക്കം; ഉത്തര്‍പ്രദേശില്‍ ആറു പേരെ വെടിവെച്ച് കൊലപ്പെടുത്തി

Akhil

മുൻമന്ത്രി എം.എ. കുട്ടപ്പൻ അന്തരിച്ചു; സംസ്കാരം ഇന്ന്

Sree

“പണം വാങ്ങി ജോലി വാഗ്ദാനം, തട്ടിപ്പു സംഘങ്ങൾ സജീവം; ജാ​ഗ്രത വേണമെന്ന് കെഎസ്ഇബി “

Akhil

Leave a Comment