India Kerala News latest news must read

“പണം വാങ്ങി ജോലി വാഗ്ദാനം, തട്ടിപ്പു സംഘങ്ങൾ സജീവം; ജാ​ഗ്രത വേണമെന്ന് കെഎസ്ഇബി “

പണം വാങ്ങി ജോലി വാഗ്ദാനം, തട്ടിപ്പു സംഘങ്ങൾ സജീവം; ജാ​ഗ്രത വേണമെന്ന് കെഎസ്ഇബി

കെഎസ്ഇബിയിലെ വിവിധ തസ്തികകളിലേക്ക് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പുനടത്തുന്ന വിവിധ വ്യാജ സംഘങ്ങൾ സജീവമാണെന്ന് കെഎസ്ഇബി.

രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി.

നിരവധി പേർ ഈ കെണിയിൽ വീണതായാണ് അറിവെന്നും അതിനാൽ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുതെന്നും അധികൃതർ പറയുന്നു.

കെഎസ്ഇബിയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ് സി വഴിയാണ് നടത്തുന്നത്.

താത്കാലിക നിയമനം എംപ്ലോയ്മെൻ്റ് എക്ചേഞ്ച് വഴിയും. അതിനാൽ ഒരു കാരണവശാലും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ALSO READ:“വീണ്ടും പണി കൊടുത്ത് ഷവർമ്മ; ഭക്ഷ്യവിഷബാധയേറ്റ് 12 പേർ ചികിത്സയിൽ, സംഭവം മുംബൈയിൽ “

Related posts

കനത്ത മൂടല്‍മഞ്ഞ്; 26 ട്രെയിനുകള്‍ വൈകിയോടുമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ.

Sree

42 വർഷം മുമ്പ് 10 ദളിതരെ കൊന്ന 90 കാരന് ജീവപര്യന്തം

Akhil

യാത്രക്കിടെ സീറ്റിൽ മലമൂത്ര വിസർജനം നടത്തി; എയർ ഇന്ത്യ വിമാനയാത്രികൻ അറസ്റ്റിൽ

Akhil

Leave a Comment