മുൻമന്ത്രി എം.എ. കുട്ടപ്പൻ
kerala Kerala News latest news

മുൻമന്ത്രി എം.എ. കുട്ടപ്പൻ അന്തരിച്ചു; സംസ്കാരം ഇന്ന്

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പൻ അന്തരിച്ചു.76 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2013 ൽ കുര്യനാട് വെച്ച്  എം എ ജോൺ അനുസ്മരണ പരിപാടിക്ക് ഇടെ പക്ഷാഘാതമുണ്ടായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. 2001ലെ ആന്ണി മന്ത്രിസഭയിൽ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു. മൃതദേഹം ഇന്ന് 9 മണി മുതൽ 11 മണി വരെ എറണാകുളം ഡിസിസി ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട് 4ന് പച്ചാളം ശ്മശാനത്തിൽ.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പളളി വാളക്കുഴി ഇലവുങ്കൽ അയ്യപ്പൻ കല്യാണി ദമ്പതികളുടെ മകനായി 1947 ഏപ്രിൽ 12ന് ജനിച്ച കുട്ടപ്പൻ എംബിബിഎസ് ബിരുദധാരിയാണ്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, ആരോഗ്യവകുപ്പ്, കൊച്ചിൻ തുറമുഖ ട്രസ്‌റ്റ് ആശുപത്രി എന്നിവിടങ്ങളിൽ ജോലി നോക്കിയ കുട്ടപ്പൻ രാഷ്‌ട്രീയ പ്രവർത്തനത്തിനുവേണ്ടി ജോലി രാജിവെയ്‌ക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസിയിൽ സേവനം അനുഷ്ഠിക്കുമ്പോഴാണ് കുട്ടപ്പൻ മുഖ്യധാരാ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി സംഘടനാ പ്രവർത്തനത്തിൽ സജീവമാകുന്നത്.

വണ്ടൂരിൽ നിന്നും ചേലക്കരയിൽ നിന്നും ഓരോതവണയും ഞാറക്കലിൽ നിന്ന് രണ്ട് തവണയും എംഎൽഎയായി. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ അംഗം ആയിരുന്നു.  കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗവും  കെപിസിസി നിർവാഹ സമിതി അംഗവും ആയിരുന്നു. 1980 വണ്ടൂരിൽ നിന്നും, 1987 ചേലക്കരയിൽ നിന്നും 1996, 2001 തെരഞ്ഞെടുപ്പുകളിൽ ഞാറക്കലിൽ നിന്നും ജയിച്ച് നിയമസഭംഗമായി. 

Related posts

തൃശൂരില്‍ അധ്യാപികയെ തലയ്ക്കടിച്ച് കൊന്ന് കവര്‍ച്ച; പ്രതി പിടിയില്‍…

Sree

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ രണ്ടാം തവണയും അയോഗ്യൻ

Gayathry Gireesan

കണ്ണൂർ ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം കണ്ടത്തി; ആന ചവിട്ടിക്കൊന്നതാവാമെന്ന് സംശയം

Akhil

Leave a Comment