kerala Kerala News latest latest news

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ രണ്ടാം തവണയും അയോഗ്യൻ

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ പാർലമെന്റംഗത്വത്തിൽ നിന്ന് വീണ്ടും അയോഗ്യനാക്കി.
ഇത് വ്യക്തമാക്കിക്കൊണ്ട് ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി. ഇത് രണ്ടാം തവണയാണ് മുഹമ്മദ് ഫൈസലിനെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത്.

വധശ്രമക്കേസിൽ കുറ്റക്കാരനെന്നുള്ള വിധി കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് ലോക്‌സാഭാംഗത്വം റദ്ദാക്കിയത്.

ഹൈക്കോടതി വിധി ഉദ്ധരിച്ചാണ് ലോക്‌സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനമിറക്കിയത്.

വധശ്രമക്കേസിൽ കവരത്തി കോടതി ആദ്യം ശിക്ഷ വിധിച്ചിരുന്നു. അതോടെയാണ് ആദ്യം അയോഗ്യനാക്കപ്പെട്ടത്. പിന്നീട് എം പി സുപ്രീം കോടതിയെ സമീപിച്ച് ശിക്ഷാ വിധിക്ക് സ്റ്റേ നേടി. ഇതിന് ശേഷം എം പി സ്ഥാനം പുനഃസ്ഥാപിച്ചു.

കേസ് പിന്നീട് ഹൈക്കോടതിയുടെ പരിഗണനയിൽ വന്നു. എന്നാൽ ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ ഹൈക്കോടതി തയ്യാറാകാതെ വന്നതോടെയാണ് ഇന്ന് ലോക്സഭാ സെക്രട്ടേറിയേറ്റ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

Related posts

റീൽസിനോട് ജനപ്രീതി കൂടി; ഇന്ത്യയിൽ ആദ്യത്തെ ഡാറ്റ സെന്റർ തുടങ്ങാനൊരുങ്ങി മെറ്റ

Akhil

പന്തളത്ത് KSRTC ബസ്സും ഡെലിവെറി വാനും കൂട്ടിയിടിച്ച് രണ്ട് മരണം

Akhil

വിമാനത്തിലിരുന്ന് ബീഡി വലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍;

Sree

Leave a Comment