Kerala News latest news Local News must read Trending Now

വസ്തു തര്‍ക്കം; ഉത്തര്‍പ്രദേശില്‍ ആറു പേരെ വെടിവെച്ച് കൊലപ്പെടുത്തി


ഉത്തര്‍പ്രദേശില്‍ വസ്തു തര്‍ക്കത്തിന്റെ പേരില്‍ കൊലപാതകം. ആറു പേരെ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ദേവ്‌രിയ ജില്ലയിലാണ് സംഭവം നടന്നത്.

രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വസ്തു തര്‍ക്കത്തിലാണ് ആറു പേരെ വെടിവെച്ചു കൊലപ്പെടുത്തിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പതിറ്റാണ്ടുകളായി കുടുബങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. തുടര്‍ന്ന് ഇന്നു രാവിലെ ഏഴു മണിയോടെയാണ് ആറു പേരെ വെടിവെച്ച് കൊലപ്പെടുത്തിയത്.

മരിച്ചത് ഒരു കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പൊലീസ് എത്തിയാണ് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

സംഭവത്തെ സ്ഥലത്ത് വലിയ തോതില്‍ പൊലീസിനെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്.

പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ:ഏഷ്യൻ ഗെയിംസ്: 400 മീറ്റർ ഹർഡിൽസിൽ വിത്യ രാംരാജ് ഫൈനലിൽ, പി.ടി ഉഷയുടെ റെക്കോഡിനൊപ്പമെത്തി

Related posts

കോഴിക്കോട് കാപ്പ ചുമത്തപ്പെട്ട യുവാവിന് വെട്ടേറ്റു; പിന്നില്‍ ക്വട്ടേഷന്‍ കുടിപ്പകയെന്ന് സംശയം

Editor

സംസ്ഥാനത്ത് പൊതുസ്ഥലത്ത് മാസ്‌ക് വീണ്ടും നിര്‍ബന്ധം; ഉത്തരവ് ഇറക്കി ആരോഗ്യ വകുപ്പ്

Sree

പലസ്തീനെ പിന്തുണച്ച് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്; കർണാടകയിൽ യുവാവിനെ കസ്റ്റഡിയിലെടുത്തു

Akhil

Leave a Comment