Attack kerala Kerala News kozhikode latest latest news

കോഴിക്കോട് കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപിച്ചു

ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം നടക്കുന്നത്. കോടഞ്ചേരി പാറമലയിൽ പാലാട്ടിൽ ബിന്ദു (46 ), ബിന്ദുവിൻ്റെ മാതാവ് ഉണ്ണിയാത (69) എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പാലാട്ടിൽ ഷിബു എന്നയാളാണ് ഇവരെ ആക്രമിച്ചതെന്ന് പോലീസ്. ബിന്ദുവിൻ്റെ തോളിലും തലക്കും കൈക്കുമാണ് പരിക്കേറ്റത്. ഇവരുടെ മാതാവ് ഉണ്ണിയാതയുടെ ഒരു കൈവിരൽ അറ്റുപോകുന്ന സാഹചര്യമാണ് ഉള്ളത്. കുടുംബവഴക്കാണ് ഇത്തരമൊരു അക്രമണത്തിന് കാരണമെന്നാണ് പോലീസ് നിഗമനം.

ബിന്ദുവും ഭർത്താവ് ഷിബുവും കഴിഞ്ഞ രണ്ട വർഷമായി പിരിഞ്ഞു താമസിക്കുകായണ്. ഇരുവരും തമ്മിൽ കുടുംബപരമായ പ്രശ്നങ്ങളും നിലനില്ക്കുന്നുണ്ട്. ഇതുതന്നെയാണ് ആക്രമണത്തിനുള്ള കാരണവും. ഷിബു ഒളിഞ്ഞിരുന്നാണ് ഇവരെ ആക്രമിച്ചത്.

പ്രതി ഷിബുവിനായുള്ള തിരച്ചിൽ പോലീസ് തുടരുന്നു.

Related posts

ആലുവ പീഡനം: മാതാപിതാക്കള്‍ക്ക് നിയമസഹായം ഉറപ്പാക്കുമെന്ന് വി ശിവന്‍കുട്ടി

Akhil

മാലിന്യമുക്തമാകാത്ത കേരളത്തിലെ പുഴകൾ; നീക്കം ചെയ്യാനുള്ളത് മൂന്നുകോടി ക്യുബിക് മീറ്റര്‍ മാലിന്യം…

Sree

കരുവന്നൂരിലെ നിക്ഷേപകർക്ക് പണം മടക്കി നൽകും; കേരള ബാങ്കിൽ നിന്ന് 50 കോടി കരുവന്നൂരിലേക്ക് അഡ്വാൻസ് ചെയ്യും

Akhil

Leave a Comment