കൊച്ചി: നെടുമ്പാശേരിയിലെത്തിയ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് മൂന്നര കിലോ സ്വർണം പിടികൂടി. മാലിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിലാണ് സ്വർണം കണ്ടെത്തിയത്.
പിടിച്ചെടുത്ത സ്വർണത്തിന് 1.7 കോടി രൂപ വില വരും. ശുചിമുറിയിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഡി.ആർ.ഐ ആണ് പരിശോധന നടത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് വിമാനം നെടുമ്പാശേരിയിലെത്തിയത്.
സംഭവത്തിൽ ഇത് വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്കാണ് വിമാനം പോകേണ്ടത് ഉള്ളതിനാൽ ഹൈദരാബാദിലേക്കുള്ള യാത്രക്കാരന് കൈമാറാനാവും സ്വർണം ഒളിപ്പിച്ചതെന്നാണ് ഡിആർഐയുടെ വിലയിരുത്തൽ.
READ MORE: https://www.e24newskerala.com/