കൊച്ചി നഗരത്തിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ശക്തമായ നടപടിക്ക് ഹൈക്കോടതി നിർദ്ദേശം. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കൊച്ചി ഡിസിപിയെ വിളിച്ചുവരുത്തിയാണ് നിർദ്ദേശം നൽകിയത്. ഇനി ഒരു മരണം റോഡിൽ അനുവദിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. High Court orders action private bus on biker death
വൈപ്പിൻ സ്വദേശി ആന്റണിയാണ് കച്ചേരിപ്പടിക്ക് സമീപം ബസ്സിടിച്ച് മരിച്ചത്. നഗരത്തിൽ കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിൽ രാവിലെയാണ് അപകടം ഉണ്ടായത്. മേനക – കാക്കനാട് റൂട്ടിലോടുന്ന സിംന എന്ന ബസ്സാണ് ഇരുചക്ര വാഹന യാത്രികനെ ഇടിച്ച് വീഴ്ത്തിയത്. അപകടത്തിൽപെട്ട ആന്റണി തൽക്ഷണം മരിച്ചു. തുടർന്ന് സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കൊച്ചി ഡിസിപിയെ വിളിച്ചുവരുത്തുകുയായിരുന്നു.
READ MORE: https://www.e24newskerala.com/