kannur kerala Kerala News latest latest news politics

വർഗ്ഗീയ പരാമർശങ്ങളുമായി കണ്ണൂർ പാനൂർ നഗരസഭാ സെക്രട്ടറിയുടെ ഓഡിയോ ക്ലിപ്പ്; പരാതിയുമായി മുസ്ലിം ലീഗ്

കണ്ണൂർ പാനൂർ നഗരസഭാ സെക്രെട്ടറിയുടേതെന്ന് പ്രചരിക്കുന്ന ഫോൺ സംഭാഷണം വിവാദത്തിൽ. കടുത്ത പരാമർശങ്ങൾ ഉള്ള ശബ്ദരേഖ ആയതിനാൽ തന്നെ ഭരണകക്ഷി ആയ മുസ്ലിം ലീഗ് പോലീസിൽ പരാതി നൽകി. വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ സെക്രട്ടറി പ്രവീണിനെതിരെ കേസെടുക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥനെതിരെ സിപിഎം ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്.

പാനൂർ നഗരസഭാ സെക്രട്ടറി പ്രവീണും ഓഫീസിലെ ജീവനക്കാരനും തമ്മിൽ ഉള്ളത് എന്ന പേരിലാണ് ഫോൺ സംഭാഷണം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. നഗരസഭാ ചെയർമാനെതിരെയും കൗൺസിലർമാർക്കെതിരെയും വിദ്വേഷ വാക്കുകളും അസഭ്യവും. സെക്രെട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം ലീഗ് രംഗത്തെത്തി.

തനിക്കെതിരെയുള്ളത് ഗൂഡാലോചനയെന്നും ശബ്ദം തന്റേതെന്ന് എവിടെയും വ്യക്തമല്ലെന്ന് സെക്രട്ടറി വാദിച്ചു.

Related posts

നാടിൻ്റെ വികസനത്തെ കൂട്ടിയോജിപ്പിച്ച് മുന്നോട്ട് പോകേണ്ട നാരായണ ഗുരുവിൻ്റെ കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്: മുഖ്യമന്ത്രി

Sree

വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് ഇന്നലെ രണ്ട് മരണം

Akhil

ഫാത്തിമ നൈരയുടെ മൃതദേഹവുമായി എ സ് ഐ അബ്ദുൽ ഹക്കീം

Sree

Leave a Comment