CPIM kerala Kerala News latest latest news thrissur

അരവിന്ദാക്ഷൻ്റെ രാജി ആവശ്യപ്പെട്ട് മുനിസിപ്പൽ ഓഫീസിനു മുന്നിൽ കോൺഗ്രസ് ധർണ്ണ നടത്തി

വടക്കാഞ്ചേരി : കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട “ഇ. ഡി ” അന്വേഷണം പൂർത്തിയാകുമ്പോൾ തൃശൂർ ജില്ലയിൽ സി.പി.എം എന്ന രാഷ്ട്രീയ സംഘടന ചീട്ടു കൊട്ടാരം പോലെ തകർന്നു വീഴുമെന്ന് കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് പ്രസ്താവിച്ചു.

എ സി മൊയ്തീൻ്റെ നേതൃത്വത്തിൽ കള്ള പണം വെളുപ്പിക്കുന്നതിനുള്ള അധോലോക ഗൂഡാലോചനയാണ് നടപ്പിലാക്കിയത്. സാധാരണക്കാരൻ്റെ പണം അഹരിച്ചതിലൂടെ സഹകരണ മേഖലക്ക് ചരിത്രത്തിലില്ലാത്ത വിധം ചീത്ത പേരുണ്ടാക്കിയവർക്ക് ജനം മാപ്പു നൽകുകയില്ല. ജനപ്രതിനിധികൾ എന്ന പദവി അഴിമതി നടത്താനുള്ള ഉപാധിയാക്കി മാറ്റിയവരെ കുട ചൂടി സംരക്ഷിക്കുന്ന സി.പി.എം സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട് അപഹാസ്യമാണ്. കരുവന്നൂർ സാമ്പത്തിക തട്ടിപ്പിൽ പ്രതി ചേർക്കപ്പെട്ട് ഇ.ഡി. അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കപ്പെട്ട വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലർ പി.ആർ അരവിന്ദാക്ഷൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ ഓഫീസിനു മുന്നിൽ കൗൺസിലർമാരുടെയും സഹകരണ സംഘം ഡയറക്ടർമാരുടെയും നേതൃത്വത്തിൽ ധർണ്ണ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ജി. ജയദീപ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജന: സെകട്ടറി എൻ. ആർ സതീശൻ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജന: സെക്രട്ടറി പി.എൻ വൈശാഖ്, എസ്.എ.എ ആസാദ് , കെ.എൻ പ്രകാശൻ ,വറീത് ചിറ്റിലപ്പിള്ളി, ജയൻ മംഗലം, ബുഷറ റഷീദ്, നബീസ നാസറലി, അഡ്വ.സി. വിജയൻ, പി.എസ് രാധാകൃഷ്ണൻ , എം.എച്ച് ഷാനവാസ്, ബിജുകൃഷ്ണൻ, സി.ആർ രാധാകൃഷ്ണൻ, വി.പി ഇന്ദിര,കെ.കെ അബൂബക്കർ, നന്തിലത്ത് ഗോപാലകൃഷ്ണൻ , റോയ് ചിറ്റിലപ്പിള്ളി, ശശിധരൻ മാസ്റ്റർ, ഇ.ആർ ജയപ്രകാശ്, പി.പി. സജീവ്, പി.എസ് ജനാർദ്ധനൻ , ജി.ഹരിദാസ്,വി.എസ് ശിവദാസ് എന്നിവർ പ്രസംഗിച്ചു.

Related posts

ഒമാനിൽ കനത്ത മഴ

Akhil

പ്രശസ്ത നാടൻപാട്ട് രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

Gayathry Gireesan

UNESCO ലോക പൈതൃക പട്ടികയില്‍ ഇടംനേടി ടാഗോറിന്റെ ശാന്തിനികേതന്‍

Akhil

Leave a Comment