latest latest news

നബിദിനത്തിനായി ഒരുങ്ങി വിശ്വാസികൾ ; പള്ളികളിൽ മൗലൂദ് പാരായണവും നബിദിന റാലികളും നടക്കും

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണു നബിദിനം എന്ന പേരിൽ അറിയപ്പെടുന്നത്.നബിദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ പള്ളികളിൽ ഖുറാൻ പാരായണം സ്വലാത്തുകൾ, ഇസ്ലാമിക കലാ സദസ്സുകൾ , നബി ചരിത്ര വിവരണം,പ്രകീർത്തനം , മത പ്രസംഗം , അന്നദാനം, അഗതികളെയും രോഗികളെയും സഹായിക്കൽ, ദരിദ്രർക്കുള്ള വസ്ത്ര വിതരണം , ഭക്ഷണ വിതരണം, ദാനധർമ്മങ്ങൾ , ഘോഷയാത്രകൾ എന്നിങ്ങനെ വ്യത്യസ്തമായ രീതികളിലാണ് ആഘോഷ പരിപാടികൾ നടക്കുക.

തൃശൂർ ചെട്ടിയങ്ങാടി ജുമാ മസ്ജിദിൽ രാവിലെ ഒൻപതിന് പള്ളി ഇമാം ഇബ്രാഹിം ഫലാഹിയുടെ മൗലൂദ് പാരായണവും തുടർന്ന് ഭക്ഷണ പദാർത്ഥങ്ങളുടെ വിതരണവും ഉണ്ടായിരിക്കും .തൃശൂർ ശക്തനിലെ എം ഐ സി പള്ളിയിൽ രാവിലെ അഞ്ചിന് നടക്കുന്ന നമസ്‌കാരത്തിന് ശേഷം പ്രമുഖ പണ്ഡിതൻ ഓണംപിള്ളി മുഹമ്മദ് ഫൈസിയുടെ മൗലൂദ് പാരായണവും ഉണ്ടായിരിക്കും .

വിവിധ ഇടങ്ങളിൽ നബിദിനറാലികളും ഘോഷയാത്രകളും നബിദിനത്തോട് അനുബന്ധിച്ച് നടക്കും.

Related posts

അനധികൃത നിയമനം: കുസാറ്റിലേക്ക് നടന്ന കെ എസ് യു മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

Akhil

രാവിലെ മുതൽ ദുർഗന്ധം; അന്വേഷണത്തിനൊടുവിൽ ട്രോളി ബാഗിൽ തലയോട്ടിയും ശരീരഭാഗങ്ങളും; മാക്കൂട്ടം ചുരത്തിൽ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം

Akhil

സർക്കാരിൻ്റെ വാക്ക് വിശ്വസിച്ച് വെട്ടിലായി മൽസ്യത്തൊഴിലാളികൾ

Gayathry Gireesan

Leave a Comment