death kerala Kerala News latest latest news

പ്രശസ്ത നാടൻപാട്ട് രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

പ്രശസ്ത നാടൻപാട്ട് രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് (65) അന്തരിച്ചു. തിങ്കളാഴ്ച്ച രാത്രി പതിനൊന്നരയോടെ അറുമുഖനെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചൊവ്വാഴ്ച്ച പുലർച്ചെയോടെ മരണം സംഭവിച്ചു.

നടനും ഗായകനുമായ കലാഭവൻ മണി ആലപിച്ചിരുന്ന മിക്ക
നാടൻപാട്ടുകളുടെയും രചയിതാവാണ്. ഇരുന്നൂറോളം പാട്ടുകൾ ഇദ്ദേഹം കലാഭവൻ മണിക്കുവേണ്ടി രചിച്ചിട്ടുണ്ട്. കൂടാതെ ധാരാളം ആൽബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

ഇദ്ദേഹത്തിൻ്റെ പാട്ടുകളാണ് കലാഭവൻ മണിയെ ജനപ്രിയനാക്കിയത്.
മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തക്കു പോകുമ്പോൾ, പകലു മുഴുവൻ പണിയെടുത്ത്, വരിക്കചക്കേടെ തുടങ്ങിയ പാട്ടുകൾ ഇദ്ദേഹം എഴുതിയതാണ്.
മീശമാധവനിലെ ‘ഈ എലവത്തൂർ കായലിൻ്റെ ‘ അടക്കമുള്ള പ്രശസ്തമായ സിനിമാ ഗാനങ്ങളും അറുമുഖൻ വെങ്കിടങ്ങ് എഴുതിയിട്ടുണ്ട്.

Related posts

പറവൂരിൽ മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു

Akhil

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ് ; മുൻ ഗവ. പ്ലീഡർ പിജി മനുവിനെ ചോദ്യം ചെയ്യുന്നു

Akhil

വിമാനത്തിൽ യുവനടി അപമാനിക്കപ്പെട്ട സംഭവത്തിൽ പ്രതിയുടെ ഹർജി തള്ളി

Gayathry Gireesan

Leave a Comment