accident idukki kerala Kerala News latest latest news

ചിന്നക്കനാലിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു ; ഒരാളുടെ നില ഗുരുതരം

ഇടുക്കി ചിന്നക്കനാലിലെ പാപ്പാത്തിച്ചോലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു. എസ്റ്റേറ്റിലേക്ക് തൊഴിലാളികളുമായി പോയ ജീപ്പാണ് മറിഞ്ഞത്. 8 പേർക്ക് പരിക്കേറ്റു . ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഡ്രൈവർ ഉൾപ്പടെ 9 പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. 50 അടിയിലധികം താഴ്ചയിലേക്കാണ് മറിഞ്ഞത്. ഒരാളുടെ നില ഗുരുതരമാണ്. ഇവരെ അടിമാലി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവരെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ നൽകിയതിന് ശേഷം വിട്ടയച്ചു.

Related posts

മഴമുന്നറിയിപ്പിൽ മാറ്റം; വ്യാപകമായ മഴയ്ക്ക് സാധ്യത

Akhil

40 അടി സിപ്ലൈനിൽ നിന്ന് ആറ് വയസുകാരൻ താഴെ വീണു; വിഡിയോ പുറത്ത്

Akhil

സർക്കാരും ​ഗവർണറും തമ്മിലുള്ള ഒത്തുകളി, ജനങ്ങളെ കബളിപ്പിക്കുന്നു; വി.ഡി സതീശൻ

Editor

Leave a Comment