son stabbed mother and father kozhikode
Kerala News

കോഴിക്കോട് അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ച് മകന്‍; മയക്കുമരുന്നിന് അടിമയെന്ന് സൂചന

കോഴിക്കോട് എരഞ്ഞിപ്പാലത്ത് മകന്‍ അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈന്‍ കുമാര്‍ എന്നയാളാണ് അച്ഛനേയും അമ്മയേയും കുത്തിയത്. ഇയാളെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു.

അമ്മ ബിജി, അച്ഛന്‍ ഷാജി എന്നിവര്‍ക്കാണ് പരുക്കേറ്റത്. അച്ഛന് നെഞ്ചിലും കഴുത്തിലും പരുക്കേറ്റിട്ടുണ്ട്. നെഞ്ചിലെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷൈന്‍ കുമാര്‍ കൂടിയ ഇനം മയക്കുമരുന്ന് ഉപയോഗിച്ചെന്ന് പൊലീസ് പറയുന്നുണ്ട്. അച്ഛനും അമ്മയും തന്നെ അവഗണിക്കുന്നുവെന്നും സ്വത്ത് ഭാഗം വച്ചപ്പോള്‍ ഉള്‍പ്പെടെ തന്നെ വേണ്ടരീതിയില്‍ പരിഗണിച്ചില്ലെന്നും ആരോപിച്ചായിരുന്നു മകന്റെ ആക്രമണം.

READMORE : അച്ഛന് കിട്ടിയ പുതിയ ജോലി!! തുള്ളിച്ചാടി പെണ്‍കുട്ടി; വിഡിയോ

Related posts

സർക്കാറിന്റെ അവഗണനയിൽ പ്രതിഷേധം; സംസ്ഥാന വ്യാപകമായി റേഷൻകടകൾ ഇന്ന് അടച്ചിടും

sandeep

ഇന്നുമുതൽ ശക്തമായ മഴക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

sandeep

മലപ്പുറം ജില്ലയിൽ ട്രെയിൻ അപകടങ്ങൾ തുടർക്കഥ; രണ്ടാഴ്ചക്കിടെ പൊലിഞ്ഞത് 7 മനുഷ്യജീവനുകൾ

sandeep

Leave a Comment