കുടുംബ കലഹത്തെ തുടർന്ന് കൊച്ചിയിൽ ട്രാൻസ്ജെന്റർ പങ്കാളിയെ കുത്തിപ്പരുക്കേൽപ്പിച്ചു. ആക്രിക്കച്ചവടക്കാരനായ തമിഴ്നാട് സ്വദേശി മുരുകേശനാണ് കുത്തേറ്റത്. സംഭവത്തിൽ ചെന്നൈ സ്വദേശി രേഷ്മയെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്‌തു.
ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. ഇരുവരും കൊച്ചിയിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. മുരുകേശന്റെ ഭാര്യ ഇന്നലെ കൊച്ചിയിലെത്തിയിരുന്നു. മുരുകേശനും രേഷ്മയും ഒന്നിച്ച് താമസിക്കുന്നത് ചോദ്യം ചെയ്ത് ഇവർ തമ്മിൽ കലഹമായി.
തർക്കത്തിനൊടുവിൽ രേഷ്മ കത്തി കൊണ്ട് മുരുകേശനെ കുത്തിപ്പരിക്കേൽപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ സ്വകാര്യ ആശുപത്രിക്ക് മുന്നിലെ റോഡിൽ വച്ചാണ് രേഷ്മ മുരുകേശനെ ക്രൂരമായി ആക്രമിച്ചത്.
രേഷ്മയുടെ ആക്രമണത്തിൽ മുരുകേശന്റെ നെഞ്ചിലും മുതുകിലും സാരമായി പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയായ രേഷ്മ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.