robbery-at-aroor-temple-accused-in-police-custody
Kerala News

ക്ഷേത്രത്തിൽ ഭഗവാനെ തൊഴുത് മോഷണം; കള്ളൻ പിടിയിൽ

ആലപ്പുഴ അരൂർ പുത്തനങ്ങാടി ക്ഷേത്രത്തിൽ മോഷണം നടത്തിയ കള്ളനെ പിടികൂടി. രാജേഷ് എന്നയാളെ മാവേലിക്കരയിൽ നിന്നാണ് പിടികൂടിയത്. മോഷണംപോയ സ്വർണാഭരണങ്ങളും കണ്ടെടുത്തു. തിരുവാഭരണം ,കിരീടം ,സ്വർണക്കൂട് എന്നിവ മോഷണം പോയി.

ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു മോഷണം നടന്നത്. തിരുവാഭരണം, കിരീടം, സ്വര്‍ണക്കൂട് എന്നിവയാണ് ക്ഷേത്രത്തിന്‍റെ നിന്ന് മോഷണം പോയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മുണ്ടും ഷർട്ടും ധരിച്ച് മുഖംമൂടിയുമിട്ടാണ് ദൃശ്യങ്ങളിൽ കള്ളനെ കാണാനാകുന്നത്. ശ്രീകോവിലിലെത്തിയ കള്ളന് ഭഗവാനെ തൊഴുത് വണങ്ങുന്നതാണ് ആദ്യം ദൃശ്യങ്ങളിലുള്ളത്. തുടര്‍ന്ന് തിരുവാഭരണം, കിരീടം, സ്വര്‍ണക്കൂട് എന്നിവ മോഷ്ടിച്ച് കള്ളന്‍ കടന്നുകളയുകയായിരുന്നു. പത്ത് പവന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്നാണ് അധികൃതര്‍ പറയുന്നത്.

READMORE : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു

Related posts

സ്കൂൾ കായികമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതി

sandeep

ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി സഹായവുമായി കോഴിക്കോട്-പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകള്‍.

Sree

അമ്മയുടെ പിറന്നാൾ ആഘോഷത്തെ ചൊല്ലി മക്കൾ തമ്മിൽ തർക്കം: പിടിച്ചുമാറ്റാനെത്തിയ പിതാവ് ഓടയിൽ വീണ് മരിച്ചു

sandeep

Leave a Comment