Narabali
Kerala News Special

നരബലി കേസിലെ പ്രതി ഭഗവൽ സിം​ഗ് പത്തനംതിട്ട ജില്ലയിലെ അറിയപ്പെടുന്ന സിപിഐഎം സംഘാടകന്‍: കെ.സുരേന്ദ്രന്‍

നരബലി നടത്തിയ കേസിലെ പ്രധാന പ്രതി ഭഗവൽ സിം​ഗ് പത്തനംതിട്ട ജില്ലയിലെ അറിയപ്പെടുന്ന സിപിഐഎം സംഘാടകന്‍ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിപിഐഎം പ്രാദേശിക നേതാവായ ഇദ്ദേഹം കര്‍ഷക സംഘത്തിന്റെ ഭാരവാഹി ആണെന്നും അതുകൊണ്ട് കേസ് ഇല്ലാതായി പോകരുതെന്നും സുരേന്ദ്രന്‍ കോട്ടയത്ത് ആവശ്യപ്പെട്ടു

അറിയപ്പെടുന്ന സിപിഐഎം പ്രവര്‍ത്തകനാണ് ഇതിന്റെ കണ്ണിയായി വന്നിരിക്കുന്നത്. മാത്രമല്ല മതഭീകരവാദ ശക്തികളുടെ സാന്നിധ്യവും പരിശോധിക്കണം. രാജ്യത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്നതു പോലെ പ്രാകൃതമായ നടപടി അവിടെയും നടന്നിട്ടുണ്ട്. ആസൂത്രണം ചെയ്തവരുടേയും നടപ്പാക്കിയവരുടെയും പശ്ചാത്തലമുള്‍പ്പെടെ പരിശോധിക്കണം. ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയവും സാമൂഹ്യവുമായ ബന്ധങ്ങളുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

READMORE :നരബലിക്കായി യുവതികളെ തട്ടിക്കൊണ്ട് പോയത് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ്; പിന്നീട് പൈശാചിക കൊല

Related posts

യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിച്ചു; ‘നാടന്‍ ബ്ലോഗര്‍’ അക്ഷജ് പിടിയില്‍

Akhil

അഞ്ചു രൂപ നാണയം മാറിപ്പോയി, പകരം കണ്ടക്ടര്‍ക്ക് നൽകിയത് സ്വര്‍ണനാണയം

Sree

2 വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ കവറില്‍ കെട്ടിത്തൂക്കിയ നിലയില്‍….

Clinton

Leave a Comment