Kerala News latest news must read pinarayi vijayan

‘സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്നിന്’; മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്നിന് പ്രവർത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ ഓഫീസുകളിൽ പോകാതെ തന്നെ സമയബന്ധിതമായി പൊതുജനങ്ങൾക്ക് ലഭ്യമാവും. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവെച്ചു.

കെ സ്മാർട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം അന്നേ ദിവസം രാവിലെ 10.30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും.

കേരളത്തിലെ എല്ലാ മുൻസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ കെ-സ്മാർട്ട് വിന്യസിക്കുന്നതെന്നും ഏപ്രിൽ ഒന്നിന് ഗ്രാമപഞ്ചായത്തുകളിലേക്കും സേവനം വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

രാജ്യത്താദ്യമായിട്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങളെല്ലാം ഓൺലൈനായി ലഭിക്കുന്ന ഇത്തരമൊരു സംവിധാനം സ്ഥാപിതമാകുന്നത്.

ALSO READ:മകരവിളക്ക്: ശബരിമല നട ഇന്ന് തുറക്കും

Related posts

നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹത്തിന് വൻതാരനിര

Sree

സംസ്ഥാനത്ത് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി

Sree

വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ ഒക്‌ടോബര്‍ 15 ന് എത്തും

Akhil

Leave a Comment