fire Kerala News latest news must read rajasthan

ശിവരാത്രി ഘോഷയാത്രയ്ക്കിടെ 14 കുട്ടികൾക്ക് ഷോക്കേറ്റു; 2 കുട്ടികളുടെ നില അതീവ ഗുരുതരം

രാജസ്ഥാനിലെ കോട്ടയിൽ മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ വൻ അപകടം. ഘോഷയാത്രയ്ക്കിടെ 14 കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു.

രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരാമെന്ന് റിപ്പോർട്ട്.

ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ഘോഷയാത്രയ്ക്കിടെ ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനിൽ സ്പർശിച്ചതാണ് അപകട കാരണമെന്ന് റിപ്പോർട്ട്.

ആദ്യം ഷോക്കേറ്റ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേയാണ് മറ്റ് കുട്ടികൾക്ക് ഷോക്കേറ്റത്.

രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാൾക്ക് 100 ശതമാനം പൊള്ളലേറ്റതായി ആരോഗ്യമന്ത്രി ഹീരാലാൽ നഗർ അറിയിച്ചു.

പരിക്കേറ്റ കുട്ടികളെ എംബിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം വൈദ്യുതി വകുപ്പിൻ്റെ അനാസ്ഥയാണ് അപകട കാരണമെന്ന് ആരോപണമുണ്ട്. അപകടസ്ഥലത്ത് ഹൈ ടെൻഷൻ വൈദ്യുതി ലൈനുകൾ താഴ്ന്ന നിലയിലായിരുന്നു.

അനാസ്ഥ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ALSO READ:മദ്യപാനം തടഞ്ഞു: യുപിയിൽ ഭർത്താവ് ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു

EXCELLENCEGROUPOFCOMPANIES

E24NEWS

ശിവരാത്രി ഘോഷയാത്രയ്ക്കിടെ 14 കുട്ടികൾക്ക് ഷോക്കേറ്റു; 2 കുട്ടികളുടെ നില അതീവ ഗുരുതരം

Related posts

ക്ഷേത്രത്തിൽ ഭഗവാനെ തൊഴുത് മോഷണം; കള്ളൻ പിടിയിൽ

Editor

നെടുമ്പാശേരി വിമാനത്താവളത്തിൽ ലഹരി മരുന്നുമായി വിദേശ വനിത പിടിയിൽ

Sree

സംസ്ഥാനത്തെ സ്വകാര്യബസ് സമരം മാറ്റിവെച്ചു; തുടര്‍ നടപടികള്‍ മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചുവന്നതിനുശേഷം

Akhil

Leave a Comment