Kerala News latest news Local News

സംസ്ഥാനത്തെ സ്വകാര്യബസ് സമരം മാറ്റിവെച്ചു; തുടര്‍ നടപടികള്‍ മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചുവന്നതിനുശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. സംസ്ഥാനത്ത് ജൂൺ 7 മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം നടത്താൻ ബസ്സുടമ സംയുക്ത സമര സമിതി തീരുമാനിച്ചിരുന്നു.

മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചുവന്നതിനുശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും. പെര്‍മിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാലും, വിദ്യാര്‍ത്ഥി കണ്‍സഷന്‍ റിപ്പോര്‍ട്ട് ജൂണ്‍ 15നു ശേഷം മാത്രമേ സര്‍ക്കാരിനു ലഭിക്കുകയുള്ളൂ എന്നതിനാലുമാണ് സമരം മാറ്റി വെച്ചെന്നെന്ന് ബസ് ഉടമകള്‍ അറിയിച്ചു.

വിദ്യാർഥികളുടെ ബസ് ചാർജ് അഞ്ചു രൂപയെങ്കിലും ആക്കണം. വിദ്യാർത്ഥികളുടെ സൗജന്യ നിരക്കിന് പ്രായപരിധി ഏർപ്പെടുത്തണമെന്നും നിലവിൽ സർവീസ് നടത്തുന്ന മുഴുവൻ സ്വകാര്യ ബസുകളുടെയും പെർമിറ്റുകൾ അതേപടി നിലനിർത്തണമെന്നും സമര സമിതി ആവശ്യപ്പെട്ടാണ് സമരം നടത്തുവാന്‍ നിശ്ചയിച്ചിരുന്നത്.

Related posts

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ

Akhil

വടകര മുൻ എം എൽ എ എം കെ പ്രേംനാഥ് അന്തരിച്ചു, അന്ത്യം ഇന്ന് പുലർച്ചയോടെ

Gayathry Gireesan

ഒമ്പത് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ; പീഡന കൊലപാതകമെന്ന് പൊലീസ്, രണ്ട് പേർ അറസ്റ്റിൽ

Akhil

Leave a Comment