death kerala Kerala News kozhikode latest latest news politics

വടകര മുൻ എം എൽ എ എം കെ പ്രേംനാഥ് അന്തരിച്ചു, അന്ത്യം ഇന്ന് പുലർച്ചയോടെ

കോഴിക്കോട്: വടകര മുൻ എം എൽ എയായ എം കെ പ്രേംനാഥ് (74) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2006 – 2011 കാലത്ത് നിയമസഭയിൽ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. വടകര ചോമ്പോല തട്ടോളിക്കര സ്വദേശിയാണ്.

നാരായണ കുറിപ്പിൻ്റെയും പത്മാവതി അമ്മയുടെയും മകനായി 1950 ജൂൺ 24ന് വടകരയിലെ എറമലയിലായിരുന്നു എ കെ പ്രേംനാഥിൻ്റെ ജനനം. അഴിയൂർ എസ് എച്ചിൽ സ്‌കൂൾ വിദ്യാഭ്യാസം. തുടർന്ന് എൽ എൽ ബിയിൽ ബിരുദാനന്തര ബിരുദവും ഇംഗ്ലീഷിലും ജേർണലിസത്തിലും ബിരുദാനന്തര ബിരുദ ഡിപ്ലോമയും സ്വന്തമാക്കി. വിദ്യാർത്ഥിയായിരിക്കെ രാഷ്‌ട്രീയ ജീവിതമാരംഭിച്ച എം കെ പ്രേംനാഥ് സ്കൂൾ കാലഘട്ടങ്ങളിൽ തന്നെ നിരവധി സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

എൽ ജെ ഡി സംസ്ഥാന പ്രസിഡൻ്റ്, ഐ എസ് ഒ യുടെ സംസ്ഥാന പ്രസിഡൻ്റ് , യുവ ജനതാദളിൻ്റെ സംസ്ഥാന സെക്രട്ടറി, പ്രസിഡൻ്റ് ,വടകര റൂറൽ ബാങ്കിൻ്റെ പ്രസിഡൻ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രഭയാണ് ഭാര്യ. ഒരു മകളുണ്ട് .

Related posts

പുഷ്പക് സുരക്ഷിതമായി പറന്നിറങ്ങി; ആർഎൽവിയുടെ രണ്ടാം ലാൻഡിങ് പരീക്ഷണവും വിജയം

Akhil

പൂരം പടിവാതിൽക്കൽ, കൊടിയേറ്റിന് തിടമ്പേറ്റാനില്ല: കൊമ്പൻ പാറമേക്കാവ് ദേവീദാസൻ ചരിഞ്ഞു; പൂരനഗരിക്ക് കനത്ത നഷ്ടം

Sree

പീഡനത്തിനിരയായ 12 കാരിക്ക് സഹായവാഗ്ദാനവുമായി പൊലീസുകാരൻ

Gayathry Gireesan

Leave a Comment