kerala Kerala News latest latest news Rain Weather

സംസ്ഥാനത്ത് വ്യാപക മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു,​ ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് 10 ജില്ലകളിൽ മഞ്ഞ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

സെപ്തംബർ 29 മുതൽ ഒക്ടോബർ ഒന്ന് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ഇരട്ട ന്യൂനമർദത്തെ തുടർന്നാണ് മഴ ശക്തി പ്രാപിച്ചത്. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരും.

Related posts

ഹരിപ്പാട് വൻ വ്യാജ മദ്യവേട്ട, 1000ത്തിലേറെ കുപ്പികൾ പിടിച്ചു, ഒരാൾ കസ്റ്റഡിയിൽ

Gayathry Gireesan

ഉത്തരേന്ത്യയില്‍ ഭൂചലനം, 5.2 തീവ്രത രേഖപ്പെടുത്തി

Akhil

കുളിക്കാൻ കുഴിയുണ്ട് ;ചെളി വെള്ളത്തിൽ കുളിച്ച് യുവാവിൻ്റെ പ്രതിഷേധം

Sree

Leave a Comment