Arrest kerala Kerala News latest latest news

ഹരിപ്പാട് വൻ വ്യാജ മദ്യവേട്ട, 1000ത്തിലേറെ കുപ്പികൾ പിടിച്ചു, ഒരാൾ കസ്റ്റഡിയിൽ

ഹരിപ്പാട് ചേപ്പാട് വൻ വ്യാജ മദ്യവേട്ട. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് വ്യാജ മദ്യം പിടികൂടിയത്. വീട് കേന്ദ്രീകരിച്ച് വ്യാജ മദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയ ഒരാളെ എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്. എക്സൈസിൻ്റെ പ്രത്യേക സംഘമാണ് വ്യാജ മദ്യം നിർമ്മാണം പിടികൂടിയത്. അര ലിറ്ററിൻ്റെ ആയിരത്തിലേറെ കുപ്പി വ്യാജ മദ്യവും പിടിച്ചെടുത്തു. മധ്യശാലകൾക്ക് അവധിയായതിനാൽ രഹസ്യമായി വിൽക്കുന്നതിന് വേണ്ടിയായിരുന്നു ഇത് ശേഖരിച്ചു വെച്ചത്. ബോട്ട്ലിംഗ് യൂണിറ്റടക്കം സജീകരിച്ചിരുന്നു . വ്യാജ ലേബലുകൾ, സ്റ്റിക്കറുകൾ, കമീഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര എന്നിവയും സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്.

Related posts

ഐടി രംഗത്ത് നിക്ഷേപത്തിന് ഇനി മുഖ്യമന്ത്രിക്ക് 4 ഫെലോകൾ; ശമ്പളവും ആനുകൂല്യങ്ങളുമായി പ്രതിമാസം 2 ലക്ഷം

Akhil

നേപ്പാൾ ഭൂകമ്പം; മരണം 130 കവിഞ്ഞു; എല്ല സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

Akhil

രജനികാന്തിന് തമിഴ്‌നാട്ടിൽ ക്ഷേത്രം: 250 കിലോ ഭാരമുള്ള പ്രതിഷ്ഠ; ഇതാണോ തലൈവരെന്ന് ആരാധകർ

Akhil

Leave a Comment