Gandhi Jayanti India

ഭാരതം ഗാന്ധി ജയന്തി ആഘോഷങ്ങളുടെ നിറവിൽ

രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനമാണ് ഒക്ടോബർ 2. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനം. ഐക്യരാഷ്ട്ര സംഘടന ഈ ദിവസം അന്താരാഷ്ട്ര അഹിംസാദിനം (International Day of Non-Violence) ആയി ആചരിക്കുന്നു. സ്വാതന്ത്ര്യ സമര സേനാനിയും തികഞ്ഞ അഹിംസാവാദിയുമായിരുന്ന മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മജിയെ രാജ്യമെമ്പാടും ആദരവോടെ സ്മരിക്കുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ഒരു പ്രധാന പങ്ക് വഹിച്ച, ഇന്ത്യക്കാർ ‘ബാപ്പുജി’ എന്ന് സ്നേഹപൂർവ്വം വിളിക്കുന്നയാളാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി. അദ്ദേഹം ഉയർത്തിപ്പിടിച്ച അഹിംസാ സിദ്ധാന്തം സ്വാതന്ത്ര്യ സമരകാലത്ത് നിരവധിയാളുകളിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്നു. രാഷ്ട്ര പിതാവിനോടുള്ള ആചരസൂചകമായാണ് അദ്ദേഹത്തിൻ്റെ ജൻമദിനമായ ഒക്ടോബർ രണ്ട് ​ഗാന്ധി ജയന്തിയായി രാജ്യം ആചരിക്കുന്നത്.

ഇന്ത്യയുടെ ചരിത്രത്തിൽ അക്രമരഹിതമായ പോരാട്ടം അതായത് അഹിംസ സിദ്ധാന്തത്തെ അടയാളപ്പെടുത്തുകയും ജനങ്ങളിൽ ഒരാളായി നിന്ന് ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരായി സമരം നയിക്കുകയും ചെയ്ത വ്യക്തിയാണ് ഗാന്ധിജി. സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ മഹത്തായ സ്വാധീനം തള്ളിക്കളയാനാവില്ല. സത്യം, സമാധാനം, സഹിഷ്ണുത, സാമൂഹിക നീതി എന്നിവയുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും അദ്ദേഹം പ്രചോദനമായി തുടരുന്നു. ഗാന്ധിജി നയിച്ച ചംപാരൺ സത്യാഗ്രഹം ,ഉപ്പു സത്യാഗ്രഹം ,നിസ്സഹരണ പ്രസ്ഥാനം ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം എന്നിവ ഇന്നും ഭാരത്തിൻ്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നാഴികക്കല്ലുകളാണ്.

മോഹൻദാസ് കരംചന്ദ് ഗാന്ധി ഒക്ടോബർ 02ന് പോർബന്ദർ ഗുജറാത്തിലാണ് ജനിച്ചത്. 1948 ജനുവരി 30-ന് ബിർള ഹൗസിൽ വച്ച് മഹാത്മാഗാന്ധിയെ നാഥുറാം ഗോഡ്‌സെ വധിച്ചു. എല്ലാ വർഷവും ജനുവരി 30 രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചരമവാർഷികമായി ആചരിക്കുന്നു. നമുക്ക് സ്വാതന്ത്ര്യം ലഭിക്കാൻ ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണാർത്ഥം രക്തസാക്ഷി ദിനമായും ആ ദിനം ആചരിക്കുന്നു. 2007 ജൂൺ 15 ന് ഐക്യരാഷ്ട്രസഭ ഒക്ടോബർ 02 അന്താരാഷ്ട്ര അഹിംസ ദിനമായി പ്രസ്താവിച്ചു.

Related posts

ഏഷ്യന്‍ ഗെയിംസ്; കനോയിങ് 1000 മീറ്ററില്‍ ഇന്ത്യക്ക് വെങ്കലം

Akhil

പത്മിനി തോമസ് ബിജെപിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിക്കും

Akhil

റീൽസിനോട് ജനപ്രീതി കൂടി; ഇന്ത്യയിൽ ആദ്യത്തെ ഡാറ്റ സെന്റർ തുടങ്ങാനൊരുങ്ങി മെറ്റ

Akhil

Leave a Comment