accident death latest latest news

യുവ നടൻ ഓടിച്ച കാര്‍ ഇടിച്ച് 48കാരിക്ക് ദാരുണാന്ത്യം

കന്നഡ നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് 48കാരിക്ക് ദാരുണാന്ത്യം. മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. നാഗഭൂഷണയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത പൊലീസ് നടൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.

വസന്ത പുരയില്‍ ഫുട്‍പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികള്‍ക്ക് മേല്‍ നാഗഭൂഷണൻ്റെ കാര്‍ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍പെട്ട ദമ്പതിമാരെ നടൻ നാഗഭൂഷണാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്ന പുരുഷന് കാലിലും തലയ്ക്കും വയറിനും പരുക്കുണ്ടെന്നാണ് റിപ്പോർട്ട്.

അമിതവേഗത്തിലായിരുന്നു നാഗഭൂഷണ വാഹനം ഓടിച്ചതെന്നും ആരോപണങ്ങളുണ്ട്. നടൻ നാഗഭൂഷണൻ്റെ അശ്രദ്ധയാണ് വലിയ അപകടത്തിന് കാരണമായതെന്ന് പൊലീസും ചൂണ്ടിക്കാട്ടുന്നു. അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Related posts

കണ്ണൂർ ഉളിക്കല്ലിൽ ഇറങ്ങിയ ആന തിരികെ കാടുകയറി

Akhil

നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി കൊലപാതകക്കേസ്; ആറാം പ്രതിയായ പൊലീസുകാരന്‍ മരിച്ചു

Akhil

കണ്ണോത്ത് മല ജീപ്പ് അപകടം: മരണപ്പെട്ട 9 പേരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

Akhil

Leave a Comment