India latest news National News nepal World News

നേപ്പാൾ ഭൂകമ്പം; മരണം 130 കവിഞ്ഞു; എല്ല സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

നേപ്പാളിനെ പിടിച്ചുലച്ചു ഭൂകമ്പം. റിക്റ്റർ സ്കൈയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരണം 130 കവിഞ്ഞു.

നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ഭൂകമ്പ ബാധിത മേഖലകൾ സന്ദർശിച്ചു. നേപ്പാളിന് ഇന്ത്യ എല്ല സഹായവും വാഗ്ദാനം ചെയ്തു.

വെള്ളിയാഴ്ച രാത്രി 11.32 ന് നേപ്പാളി ലുണ്ടായ ഭൂചലനം, ജജർകോട്ടിലും റുക്കും വെസ്റ്റിലുമാണ് ഗുരുതരമായ ബാധിച്ചത്.

ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. പലരും കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

400 ൽ ഏറെ പേർക്ക് പരുക്ക് ഏറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഭൂചലനത്തെത്തുടർന്ന് വിവിധ പ്രദേശങ്ങളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു.

നേപ്പാൾ ഭൂകമ്പത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മോദി ദുരന്ത നിവാരണത്തിനായി ഇന്ത്യയുടെ എല്ലാ സഹായവും ഉറപ്പുനൽകി.

ഡൽഹി,ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാന ങ്ങളിൽ ഭൂകമ്പത്തെ തുടർന്ന് ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.

ALSO READ:കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു; എട്ടു പേ‍ർക്ക് പരുക്ക്

Related posts

കാസര്‍ഗോഡ് കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

Akhil

നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോയിലിടിച്ചു; പൊന്‍കുന്നത്ത് മൂന്നുപേര്‍ മരിച്ചു

Akhil

വോട്ടുപിടിക്കാൻ സുരേഷ് ഗോപി; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് തൃശൂരിൽ പ്രചാരണം തുടങ്ങി

Akhil

Leave a Comment