paramekav deidasan
Kerala News latest news thrissur Trending Now

പൂരം പടിവാതിൽക്കൽ, കൊടിയേറ്റിന് തിടമ്പേറ്റാനില്ല: കൊമ്പൻ പാറമേക്കാവ് ദേവീദാസൻ ചരിഞ്ഞു; പൂരനഗരിക്ക് കനത്ത നഷ്ടം

തൃശൂർ: പാറമേക്കാവ് ദേവസ്വത്തിന്റെ തിടമ്പാന ദേവീദാസൻ (60) ചരിഞ്ഞു. ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം. 21 വർഷം തൃശൂർ പൂരം പാറമേക്കാവ് വിഭാഗത്തിന്റെ ആദ്യ 15ലെ താരമാണ്.

പൂരം കൊടിയേറ്റിന് ശേഷമുള്ള പുറപ്പാട് എഴുന്നള്ളിപ്പിന് തിടമ്പേറ്ററുള്ളത് ദേവീദാസൻ ആണ്. പൂരം

പടിവാതിൽക്കലെത്തി നിൽക്കെയാണ് പൂര നഗരിയെ കണ്ണീരിലാക്കി ദേവീദാസന്റെ വേർപാട്. തൃശൂർ പൂരവും, ആറാട്ടുപുഴയും നെന്മാറയും പഴയന്നൂരും തുടങ്ങി ഒട്ടുമിക്ക ഉത്സവങ്ങളിലും ദേവീദാസൻ നിത്യ സാനിധ്യമാണ്.

2001ൽ പൂരം കൊടിയേറ്റ് ദിവസമാണ് ആനയെ പാറമേക്കാവിൽ നടയിരുത്തുന്നത്. അന്നു തന്നെ എഴുന്നള്ളിക്കുകയും ചെയ്തു. അതിന് ശേഷം കൊടിയേറ്റ് നാളിൽ തിടമ്പേറ്റുന്ന നിയോഗവും ദേവീദാസന് ആയി. ഇക്കഴിഞ്ഞ പൂരത്തിനും ദേവീദാസൻ ആണ് കൊടിയേറ്റ് നാളിൽ തിടമ്പേറ്റിയത്.

കൂപ്പിലെ ജോലികൾ ചെയ്തിരുന്ന ദേവീദാസൻ പാറമേക്കാവിൽ എത്തിയ ശേഷമാണ് പൂരത്തിൽ പങ്കെടുക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതിനാൽ മാസങ്ങളായി പുറത്ത് എഴുന്നള്ളിപ്പുകൾക്ക് വിടാറില്ലായിരുന്നു. പല്ല് തേയ്മാനം ഉൾപ്പെടെയുള്ള പ്രശ്നങ്ങളും ഉണ്ടായിരുന്നു. ആഴ്ച്ചകളായി ആരോഗ്യാവസ്ഥ മോശമായിരുന്നു

READ MORE: https://www.e24newskerala.com/

Related posts

ട്രെയിനിന് അടിയിൽപ്പെട്ട് 4 പേർക്ക് ദാരുണാന്ത്യം; മരിച്ചത് മഴ നനയാതിരിക്കാൻ തീവണ്ടിക്കടിയിൽ ഇരുന്നവർ…

Clinton

നാട്ടിക സ്വദേശിനിയായ അഭിഭാഷകയുടെ മൃതദേഹം ഫ്ളാറ്റിലെ ശുചിമുറിയിൽ അഴുകിയ നിലയിൽ.

Sree

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര; വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമാണ് യാത്ര അനുവദിക്കുന്നത്.

Gayathry Gireesan

Leave a Comment