Kerala News latest news Local News must read Trending Now

”ഞാൻ കേൾക്കുന്നതും വായിക്കുന്നതും എല്ലാം നിങ്ങളും ചെയ്യുന്നതുപോലെ തോന്നുന്നു വാപ്പച്ചി”; മമ്മൂട്ടിയെ പ്രശംസിച്ച് ദുൽഖർ സൽമാൻ

മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡിനെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ കൂടി ആയിരുന്നു ദുൽഖറിന്റെ പ്രതികരണം. “എനിക്ക് കണ്ണൂർ സ്ക്വാഡ് ഇഷ്ടമായി.

ഞാൻ കേൾക്കുന്നതും വായിക്കുന്നതും എല്ലാം നിങ്ങളും ചെയ്യുന്നതുപോലെ തോന്നുന്നു”, എന്നാണ് ദുൽഖർ കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി.

പുതുമുഖ സംവിധായകർക്ക് എന്നും അവസരങ്ങളുടെ വാതിൽ തുറന്നിടുന്ന നടനാണ് മമ്മൂട്ടി. അടുത്തകാലത്തായി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാ​ഗവും അത്തരം ചിത്രങ്ങളാണ്. അത്തരത്തിലൊരു പുതുമുഖ സംവിധായക ചിത്രമായിരുന്നു ‘കണ്ണൂർ സ്ക്വാഡ്’.

റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം ഇന്നലെ തിയറ്ററുകളിൽ എത്തി മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. മുൻവിധികളെ മാറ്റിമറിക്കുന്ന പ്രകടനമാണ് കണ്ണൂർ സ്ക്വാഡ് ആദ്യദിനം തന്നെ കാഴ്ചവച്ചിരിക്കുന്നത്.

യഥാർത്ഥ കഥയെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു പൊൻതൂവൽ എന്നാണ് ആരാധകർ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. സിനിമാപ്രേമികള്‍ക്കൊപ്പം ചലച്ചിത്ര പ്രവര്‍ത്തകരും മമ്മൂട്ടിക്കും സംഘത്തിനും അഭിനന്ദനങ്ങളുമായി എത്തുന്നുണ്ട്.

നടി മാല പാര്‍വതി, സംവിധായകന്‍ ബിലഹരി, തിരക്കഥാകൃത്ത് മനോജ് രാംസിംഗ് തുടങ്ങി നിരവധി പേര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അടുത്ത സൂപ്പര്‍ഹിറ്റ്.. കണ്ണൂര്‍ സ്ക്വാഡ്”, എന്നാണ് മാല പാര്‍വതിയുടെ പോസ്റ്റ്. “കണ്ണൂര്‍ സ്ക്വാഡ്. സൂപ്പര്‍ഹിറ്റ് ലോഡിംഗ്. തിയറ്ററില്‍ കൈയടിക്കാന്‍ അവസരങ്ങള്‍ ഒരുപാട്”, എന്നാണ് സംവിധായകന്‍ ബിലഹരിയുടെ പോസ്റ്റ്.

തിരക്കഥാകൃത്ത് മനോജ് രാംസിംഗ് വിശദമായ കുറിപ്പാണ് ചിത്രത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്. മമ്മൂട്ടിയുടെ പ്രകടനത്തെയും അദ്ദേഹം പ്രശംസിക്കുന്നുണ്ട്.

ALSO READ:മുഖ്യമന്ത്രി ഞങ്ങളുടെ നേതാവ്, ഇ.ഡി ചോദ്യം ചെയ്യലുമായി ബന്ധമില്ല: എം.കെ.കണ്ണൻ

Related posts

കരുവന്നൂർ കേസ് ; അരവിന്ദാക്ഷനും ജിൽസും കസ്റ്റഡിയിൽ

Gayathry Gireesan

ഗൃഹപ്രവേശനത്തിന് ക്ഷണിച്ച് മടങ്ങുന്നതിനിടെ അപകടം ; ദമ്പതികൾക്ക് ദാരുണാന്ത്യം

Akhil

വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

Akhil

Leave a Comment