India Kerala News latest news must read

പുഷ്പക് സുരക്ഷിതമായി പറന്നിറങ്ങി; ആർഎൽവിയുടെ രണ്ടാം ലാൻഡിങ് പരീക്ഷണവും വിജയം

ഐ.എസ്.ആർ.ഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനമായ ആർ എൽ വി യുടെ രണ്ടാം ലാൻഡിങ്ങ് പരീക്ഷണവും വിജയകരം.

രാവിലെ ഏഴു മണിയ്ക്കാണ് ആർഎൽവിയുടെ രണ്ടാം ഘട്ട പരീക്ഷണം നടത്തിയത്. വാഹനം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറങ്ങി.

കർണാടകയിലെ ചിത്രദുർഗ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം. പുഷ്പക് എന്ന് പേരിട്ട വാഹനം ഒന്നര മണിക്കൂറുകൾ കൊണ്ട് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറങ്ങി.

പരീക്ഷണത്തിലെ എല്ലാ ഘട്ടങ്ങളും കൃത്യമായി പൂർത്തീകരിച്ചുവെന്ന് ഐഎസ്ആർഒ അറിയിച്ചു.

ബഹിരാകാശത്ത് നിന്നും ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോഴുള്ള സാഹചര്യങ്ങളെ മനസിലാക്കാനാണ് പരീക്ഷണം. 2023 ഏപ്രിലിലായിരുന്നു ആദ്യ പരീക്ഷണം.

ബഹിരാകാശത്തേയ്ക്ക് അയച്ച് പേടകം തിരികെയെത്തുന്ന എല്ലാ സാഹചര്യങ്ങളും പരീക്ഷണത്തിൻ്റെ ഭാഗമായി സജ്ജീകരിച്ചിരുന്നു.

രണ്ട് പരീക്ഷണങ്ങളും വിജയകരമായി പൂർത്തീകരിച്ച സാഹചര്യത്തിൽ അടുത്ത ഘട്ടമായി പേടകത്തെ ബഹിരാകാശത്തേക്ക് അയക്കും.

ജിഎസ്എൽവി റോക്കറ്റിന്‍റെ ക്രയോജനിക് ഘട്ടം ഒഴികെയുള്ള ഭാഗങ്ങളും പിഎസ്എൽവിയുടെ നാലാം ഘട്ടവും ചേർന്നൊരു റോക്കറ്റാണ് പര്യവേഷണ വാഹനം. അതിന്‍റെ തലപ്പത്താണ് ആർഎൽവി.

2025 ൽ വിക്ഷേപണം നടത്താനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ആദ്യ ബഹിരാകാശ യാത്രക്ക് ശേഷം ആൻഡമാനിലായിരിക്കും പേടകം വന്നിറങ്ങുക.

Related posts

വ്യാജ നിയമന കോഴ ആരോപണം; കെ.പി ബാസിത്ത്‌ അറസ്റ്റിൽ

Akhil

വീട് നഷ്ടപ്പെട്ടവർക്കും മരിച്ചവരുടെ കുടുംബത്തിനും ധനസഹായം; കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും

Akhil

കരിപ്പൂരിൽ വൻ സ്വർണവേട്ട: മൂന്നു കോടി രൂപയുടെ സ്വര്‍ണം പിടികൂടി.

Sree

Leave a Comment