Kerala News latest news must read

പിറ്റ്ബുൾ, ടെറിയേർസ്, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ നായകളുടെ ഇറക്കുമതിയും വിൽപനയും നിരോധിച്ച് കേന്ദ്ര സർക്കാർ

പിറ്റ്ബുൾ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ അടക്കം 23 ഇനം നായകളുടെ ഇറക്കുമതിയും വിൽപനയും നിരോധിച്ച് കേന്ദ്രസർക്കാർ.

മനുഷ്യജീവന് അപകടകാരികളാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്.

നായകളുടെ ഇറക്കുമതി, പ്രജനനം, വിൽപ്പന എന്നിവ തടയണമെന്ന് സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ നിർദേശം.

ഈ വിഭാഗത്തിലുള്ള നായകൾക്ക് ലൈസൻസോ പെർമിറ്റോ നൽകരുതെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കാണ് കേന്ദ്ര സർക്കാർ കത്തയച്ചത്.

അപകടകാരികളായ നായകളെ നിരോധിക്കണം എന്ന ആവശ്യത്തിൽ തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

ലീഗൽ അറ്റോർണിസ് ആൻഡ് ബാരിസ്റ്റർ ലോ ഫേം ആണ് ചില വിഭാഗം നായകളുടെ നിരോധനവും, ഇത് വരെ ഈ നായകളെ വളർത്തുന്നതിന് അനുവദിച്ച ലൈസൻസുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

അപകടകാരികളായ നായകളുടെ ക്രോസ് ബീഡുകളും വിലക്കിയിട്ടുണ്ട്. റ്റ്ബുൾ ടെറിയർ, ടോസ ഇനു, അമേരിക്ക സ്റ്റാഫോർഡ്ഷയർ ടെറിയർ, ഫില ബ്രസീലിറോ, ഡോഗോ അർജന്റീനോ, അമേരിക്കൻ ബുൾഡോഗ്, ബോസ്‌ബോയൽ, കംഗൽ, സെൻട്രൽ ഏഷ്യൻ ഷെപ്പേർഡ് ഡോഗ്, കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ്, സൗത്ത് റഷ്യൻ ഷെപ്പേർഡ് ഡോഗ്, ടോൺജാക്ക്, സാർപ്ലാനിനാക്, ജാപ്പനീസ് ടോസ, മാസ്ടിഫ്‌സ്, റോട്ട്‌വീലർ, ടെറിയർസ്, റൊഡേഷ്യൻ റിഡ്ജ്ബാക്ക്, വുൾഫ് ഡോഗ്‌സ്, കാനറിയോ, അക്ബാഷ്, മോസ്‌കോ ഗ്വാർ, കെയ്ൻ കോർസോ, ബാൻഡോ എന്നിവയാണ് നിരോധിച്ച പട്ടികയിലുൾപ്പെട്ട നായകൾ.

ALSO READ:ബംഗളൂരുവിലെ ഫ്ലാറ്റിൽ യുവതിയുടെ അഴുകിയ നഗ്ന മൃതദേഹം കണ്ടെത്തി: ശരീരത്തിന് സമീപം മയക്കുമരുന്നും

EXCELLENCEGROUPOFCOMPANIES

E24NEWS

പിറ്റ്ബുൾ, ടെറിയേർസ്, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ നായകളുടെ ഇറക്കുമതിയും വിൽപനയും നിരോധിച്ച് കേന്ദ്ര സർക്കാർ

Related posts

കേച്ചേരി പുഴയിലേക്ക് ബസ് മറിഞ്ഞെന്ന് വ്യാജ സന്ദേശം

Akhil

കഴിഞ്ഞ 9 മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 1975 സൈബർ കുറ്റകൃത്യങ്ങൾ; ഏറ്റവും കൂടുതൽ തൃശൂരിൽ

Akhil

കൂട്ട ആത്മഹത്യയ്ക്ക് കാരണം ഓണ്‍ലൈന്‍ ലോണ്‍?; തട്ടിപ്പുകാർ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു

Akhil

Leave a Comment