ആമിർ ഖാന്റെയും മുൻ ഭാര്യയും സിനിമാ നിർമാതാവുമായ റീന ദത്തയുടേയും മകൾ ഇറാ ഖാൻ വിവാഹിതയാകുന്നു. ഇറയുടേയും കാമുകൻ നുപുർ ഷിഖരെയുടേയും വിവാഹ നിശ്ചയം നടന്നു.
കുറച്ച് മാസങ്ങൾക്ക് മുൻപാണ് സെലിബ്രിറ്റി ഫിറ്റനസ് ട്രെയ്‌നറായ നുപുർ ഇറയെ പ്രപ്പോസ് ചെയ്യുന്നത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെയാണ് ഇരുവരുടേയും വിവാഹം നിശ്ചയിക്കുന്നത്.
വിവാഹ നിശ്ചയ ചടങ്ങിൽ ആമിർ ഖാൻ, മുൻ ഭാര്യ റീന ദത്ത, കിരൺ റാവു എന്നിവർക്ക് പുറെ ബന്ധുവും നടനുമായ ഇമ്രാൻ ഖാൻ, മൻസൂർ ഖാൻ എന്നിവരും പങ്കെടുത്തു. വിവാഹ തിയതി സംബന്ധിച്ച വിവരങ്ങളൊന്നും നിലവിൽ പുറത്ത് വന്നിട്ടില്ല.
READMORE : ജോ ബൈഡന്റെ ചെറുമകളുടെ വിവാഹത്തിന് വേദിയായി വൈറ്റ് ഹൗസ്; ചിത്രങ്ങള്‍ കാണാം