Arrest kerala Kerala News KOCHI latest latest news rape

13 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന് 83 വർഷം തടവ് ശിക്ഷ

2021 ഓഗസ്റ്റിൽ കുറുപ്പംപ്പടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയുടെ അമ്മയോടൊപ്പം പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രതി അമ്മയുമായി അടുപ്പത്തിൽ ആവുകയും കൂടെ താമസമാക്കുകയും ചെയ്തു. പിന്നീട് അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. എതിർക്കാൻ ശ്രമിച്ച പെൺകുട്ടിയെ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തി. 5 തവണ പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ മൊഴി. കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണ് എന്ന് വ്യക്തമായത്. ഡോക്ടർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് കേസെടുത്തതും പ്രതിയെ അറസ്ററ് ചെയ്തതും.

Related posts

26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ മരിച്ചതായി റിപ്പോർട്ട്

Akhil

രാത്രിയിൽ പ്രഥമികാവശ്യത്തിന് പുറത്തിറങ്ങിയ മണികണ്ഠൻ കൊല്ലപ്പെട്ടത് അതിക്രൂരമായി

Sree

കേരളത്തില്‍ മണ്‍സൂണ്‍ ജൂണ്‍ നാലിന്;

Sree

Leave a Comment