Kerala News latest news National News Trending Now WHATSAPP

ഒരു തവണ കേട്ടാൽ മതി! വ്യൂ വൺസ് വോയിസ് മെസേജ് ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ്

വാട്സ്ആപ്പ് നിരവധി പുതിയ ഫീച്ചറുകളാണ് കുറച്ചു നാളുകളായി അ‌വതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

വാട്സ്ആപ്പ് ഉപയോഗം കൂടുതൽ കാര്യക്ഷമവും എളുപ്പവുമാക്കാൻ സഹായിക്കുന്ന വിധത്തിലാണ് പുതിയ ഫീച്ചറുകൾ എല്ലാം എത്തുന്നത് എന്നതാണ് ശ്രദ്ധേയമാണ്.

ഇപ്പോൾ വാട്സ്ആപ്പ് റിസർച്ച് സെന്ററിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ഫീച്ചറിന്റെ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു.

വാട്സ്ആപ്പ് വ്യൂ വൺസ് വോയിസ് മെസേജ് എന്ന ഫീച്ചറാണ് വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി എത്തിക്കുന്നത്.

വ്യൂ വൺസ് ഫീച്ചർ നേരത്തെ തന്നെ വാട്സ്ആപ്പിൽ ഉണ്ടായിരുന്ന ഒന്നാണ്. എന്നാൽ ഇത് വീഡിയോകൾക്കും ചിത്രങ്ങൾക്കും മാത്രമാണ് ഉണ്ടായിരുന്നത്.

ഇതാണ് വിപുലപ്പെടുത്തി വോയിസ് മെസേജിനും വ്യൂ വൺസ് ഫീച്ചർ അവതരിപ്പിക്കുന്നത്. വാട്സ്ആപ്പിൽ അ‌യയ്ക്കുന്ന ഇമേജുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് വാട്സ്ആപ്പ് ആദ്യം ഇത്തരമൊരു ഫീച്ചർ അ‌വതരിപ്പിച്ചത്.

ഇങ്ങനെ അ‌യയ്ക്കുന്ന ഫോട്ടോകളോ വീഡിയോകളോ സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കാതിരിക്കാനുള്ള സജ്ജീകരണവും വാട്സ്ആപ്പ് ഒരുക്കിയിട്ടുണ്ട്.

ഇത്തരത്തിൽ വ്യൂ വൺസ് ഫീച്ചർ ഉപയോഗിച്ച് അ‌യയ്ക്കുന്ന വോയിസ് മെസേജുകൾ അ‌ത് സ്വീകരിക്കുന്ന ആൾക്ക് ഒരു തവണ മാത്രമേ കേൾക്കാൻ സാധിക്കൂ. ഇത്തരം മെസേജുകൾ ഫോർവേഡ് ചെയ്യാൻ സാധിക്കില്ല.

വാട്സ്ആപ്പിന്റെ ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ചില ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്.

വ്യൂ വൺ മോഡ് പ്രവർത്തനക്ഷമമാക്കി വോയ്‌സ് നോട്ട് അയച്ച ശേഷം, നിങ്ങൾക്ക് അത് കേൾക്കാൻ കഴിയില്ല, കൂടാതെ ആദ്യ അ‌വസരം നഷ്ടപ്പെടുത്തിയാൽ സ്വീകർത്താവിനും പിന്നീട് ഈ വോയ്‌സ് നോട്ട് കേൾക്കാൻ കഴിയില്ല.

ALSO READ:അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു; ഇന്ത്യൻ തീരത്തിന് ഭീഷണിയില്ല

Related posts

മണിപ്പൂരിൽ വിറക് ശേഖരിക്കുന്നതിനിടെ കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കായി തെരച്ചിൽ

Akhil

ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചു കയറ്റി, സിപിഎം ജില്ലാ സെക്രെട്ടറിയുടെ മകന് പിഴ മാത്രം

Akhil

ത്രീഡി പ്രിൻ്റിംഗിലൂടെ കേരളത്തിൽ ആദ്യമായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

Akhil

Leave a Comment