widespread-rains-kerala-5-days
Weather

കേരളത്തിൽ 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുലാവർഷത്തിന്റെ ഭാഗമായി ബംഗാൾ ഉൾക്കടലിനു മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശ്രീലങ്കൻ തീരത്തിനു മുകളിലായി ചക്രവാതചുഴിയുണ്ട്. ഇവയുടെ സ്വാധീനത്തിലാണ് വ്യാപകമായ മഴക്ക് സാധ്യത പ്രവചിക്കുന്നത്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി മിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ട്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിൽ നാളെ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച്ച 8 ജില്ലകളിലും വ്യാഴാഴ്ച്ച 6 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

READMORE : ഗ്രീഷ്‌മയുടേത് ആത്മഹത്യാനാടകമെന്ന് സംശയിക്കുന്നതായി അന്വേഷണസംഘം; അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Related posts

മഴ ദുരിതം ; വീടുകളിലേക്ക് മടങ്ങാനാകാതെ ആളുകൾ

sandeep

ബംഗാൾ ഉൾക്കടലിൽ കരുത്താർജ്ജിച്ച് ന്യൂനമർദ്ദം: മോക്കാ ചുഴലിക്കാറ്റായി മാറും

Sree

സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു

sandeep

Leave a Comment