Mexico Legalises Same-Sex Marriage
National News Trending Now

മെക്സിക്കോയിൽ സ്വവർഗവിവാഹം നിയമവിധേയമാക്കി

മെക്‌സിക്കോയിലുടനീളം സ്വവർഗവിവാഹം നിയമവിധേയമാക്കി. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനുള്ള ബിൽ മെക്‌സിക്കൻ സംസ്ഥാനമായ തമൗലിപാസ് നിയമസഭ പാസാക്കി. ഇതോടെ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന മെക്‌സിക്കോയിലെ 32-ാമത്തെയും അവസാനത്തെയും സംസ്ഥാനമായി തമൗലിപാസ് മാറി.

സ്വവർഗവിവാഹം നിയമവിധേയമാക്കാൻ സിവിൽ കോഡ് ഭേദഗതി ചെയ്യുന്നതിനായി അവതരിപ്പിച്ച ബിൽ 12 നെതിരെ 23 വോട്ടുകൾക്ക് അംഗീകരിച്ചു. 2015-ൽ സ്വവർഗവിവാഹം തടയുന്ന സംസ്ഥാന നിയമം സുപ്രിംകോടതി നിരോധിച്ചിരുന്നുവെങ്കിലും ചില സംസ്ഥാനങ്ങൾ നിയമം ഭേദഗതി വരുത്തിയിരുന്നില്ല.

ബിൽ പാസാക്കിയതിനെ മെക്‌സിക്കോ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അർതുറോ ജൽദിവർ സ്വാഗതം ചെയ്തു. ഈ വർഷം ഏഴ് സംസ്ഥാനങ്ങളിൽ വിവാഹ സമത്വം കൊണ്ടുവന്നിരുന്നു. അവയിൽ മൂന്നെണ്ണം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നടപ്പാക്കിയതാണ്.

READMORE : ലഭിച്ചത് തണുത്ത ഭക്ഷണം; ഓസ്ട്രേലിയയിലെ സൗകര്യങ്ങളിൽ അതൃപ്തി പരസ്യമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം

Related posts

ലോകകപ്പിലെ മോശം പ്രകടനം; ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പിരിച്ചുവിട്ടു

sandeep

മലപ്പുറം ജില്ലയിൽ ട്രെയിൻ അപകടങ്ങൾ തുടർക്കഥ; രണ്ടാഴ്ചക്കിടെ പൊലിഞ്ഞത് 7 മനുഷ്യജീവനുകൾ

sandeep

കുതിരപ്പുറത്ത് ഡെലിവറി നടത്തിയ യുവാവിനെ തേടി സ്വിഗ്ഗി; വിവരം നൽകുന്നവർക്ക് 5000 രൂപ

Sree

Leave a Comment