cusat-professors-hate-comment-against-vishnupriya-students-demands-apology
Trending Now

‘അവൾ തേച്ചു അവൻ ഒട്ടിച്ചു’; അധ്യാപകന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം

പാനൂർ വിഷ്ണുപ്രിയ കൊലപാതകക്കേസിൽ അധ്യാപകന്റെ ഫേസ്ബുക്ക്‌ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം. കുസാറ്റ് പോളിമർ ആന്റ് റബ്ബർ ടെക്നോളജി എച്ച്ഒഡി പ്രശാന്ത് രാഘവന്റെ പോസ്റ്റാണ് വിവാദത്തിലായത്. ‘അവൾ തേച്ചു അവൻ ഒട്ടിച്ചു’ എന്നാണ് ഫേസ് ബുക്ക്‌ പോസ്റ്റ്‌.

അധ്യാപകന്റേത് ലജ്ജാവഹമായ സമീപനമെന്ന് എസ്എഫ്ഐ കൊച്ചിൻ യൂണിവേഴ്സിറ്റ് യൂണിറ്റ് കമ്മിറ്റി പറഞ്ഞു. സംഭവത്തിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രം​ഗത്തെത്തി. അധ്യാപകൻ മാപ്പ് പറയണമെന്നാവശ്യമാണ് എസ്എഫ്ഐ മുന്നോട്ട് വെക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ ശ്യാംജിത്തിന്റെ ക്രൂരകൃത്യം ചര്‍ച്ചയായിരിക്കെ ‘അവള്‍ തേച്ചു, അവന്‍ ഒട്ടിച്ചു’ എന്ന് പ്രശാന്ത് രാഘവന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പെണ്‍കുട്ടി സുഹൃത്തില്‍ നിന്ന് അകന്ന് കൊലയ്ക്ക് കാരണമുണ്ടാക്കിയെന്ന തരത്തിലാണ് പ്രശാന്ത് രാഘവന്റെ വാദങ്ങള്‍. കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അധ്യാപകന്റെ പ്രതികരണത്തിനെതിരെ പ്രതിഷേധവുമായി കുസാറ്റ് എസ്എഫ്‌ഐ രംഗത്തെത്തി. ഡോ.പ്രശാന്ത് രാഘവന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും യൂണിവേഴ്‌സിറ്റി സമൂഹം ഈ വിഷയത്തില്‍ ഗൗരവപൂര്‍വം പ്രതിഷേധിക്കേണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

READMORE : ലഭിച്ചത് തണുത്ത ഭക്ഷണം; ഓസ്ട്രേലിയയിലെ സൗകര്യങ്ങളിൽ അതൃപ്തി പരസ്യമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം

Related posts

മലയാളി അത്ലറ്റ് പി.യു ചിത്ര വിവാഹിതയായി.

Sree

എംഡിഎംഎയുമായി 2 പേരെ വാടാനപ്പിള്ളി റേഞ്ച് എക്സൈസ് അറസ്റ്റ് ചെയ്തു

Sree

2 വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ കവറില്‍ കെട്ടിത്തൂക്കിയ നിലയില്‍….

sandeep

Leave a Comment