Gold caught Kannur airport arrest
National News

സ്വർണ്ണം രാസലായനിയിൽ അലിയിപ്പിച്ച് ടർക്കി ടവലുകളിൽ തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമം; പ്രതി പിടിയിൽ

സ്വർണ്ണം രാസലായനിയിൽ അലിയിപ്പിച്ച് ടർക്കി ടവലുകളിൽ തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിൽ. കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്. 37 ലക്ഷം രൂപ മൂല്യമുള്ള 743 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ചെറുവളപ്പിൽ നജീബിനെ കസ്റ്റഡിയിലെടുത്തു.

എയർ കസ്റ്റംസിനെ കബളിപ്പിക്കാൻ സ്വർണ്ണക്കടത്തിന് പുതിയ രീതി അവലംബിക്കുകയാണ് പ്രതികൾ. സ്വർണ തോർത്തുകളുമായി ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ വെച്ച് രണ്ട് ദിവസം മുമ്പ് പിടിയിലായിരുന്നു. തൃശ്ശൂർ സ്വദേശിയായ ഫഹദ് (26) ആണ് സ്വർണ്ണം കടത്താൻ പുതിയ രീതി പരീക്ഷിച്ച് കസ്റ്റംസിന്റെ വലയിലായത്.

ഈ മാസം 10ന് ദുബായിൽ നിന്നും (എസ് ജി 54) സ്‌പൈസ് ജെറ്റിലാണ് ഇയാൾ നെടുമ്പാശ്ശേരിയിൽ എത്തിയത്. ദ്രാവക രൂപത്തിലുള്ള സ്വർണ്ണത്തിൽ തോർത്തുകൾ (ബാത്ത് ടൗവ്വലുകൾ) മുക്കിയെടുത്തശേഷം ഇവ നന്നായി പായ്ക്ക് ചെയ്ത് സ്വർണ്ണം കടത്താനാണ് ഫഹദ് ശ്രമിച്ചത്.

ഒരാഴ്ച്ച മുമ്പ് കരിപ്പൂരിലും വൻ സ്വർണ്ണ വേട്ട നടന്നിരുന്നു. 41.70 ലക്ഷം രൂപയുടെ സ്വർണമാണ് അന്ന് കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് എയർകാർഗോ കോംപ്ലക്സ് വഴി കേക്ക് നിർമിക്കുവാൻ ഉപയോഗിക്കുന്ന റോളറിലൂടെ കടത്തുവാൻ ശ്രമിച്ച ഏകദേശം 1കിലോയോളം സ്വർണമാണ് എയർകാർഗോ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

READMORE : ബ്രിട്ടണിൽ നിന്ന് ചാൾസ് രാജാവിൻ്റെ പത്നി ബെംഗളൂരുവിലെത്തി; ഇനി മലയാളി ഡോക്ടർക്ക് കീഴിൽ ഹൊളിസ്റ്റിക് ചികിത്സ

Related posts

മെയ്‌തെയ് കുട്ടികളുടെ കൊലപാതകത്തില്‍ ആറ് പേര്‍ പിടിയില്‍; രണ്ട് പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

Akhil

കഴിഞ്ഞ 9 മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 1975 സൈബർ കുറ്റകൃത്യങ്ങൾ; ഏറ്റവും കൂടുതൽ തൃശൂരിൽ

Akhil

യുക്രെയ്നിൽ നിന്ന് മടങ്ങിയ വിദ്യാർഥികൾക്ക് സർക്കാർ സഹായം, പ്രത്യേക സെൽ

Sree

Leave a Comment