gold-seized-again-at-karipur-airport
Trending Now

രഹസ്യ ഭാ​ഗങ്ങളിൽ ഒളിപ്പിച്ചു കടത്തിയ 60 ലക്ഷത്തിന്റെ സ്വർണമിശ്രിതവുമായി യുവാവ് പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 60 ലക്ഷം രൂപയുടെ സ്വർണ്ണവുമായി യാത്രക്കാരൻ കസ്റ്റംസ് പിടിയിൽ. 1286 ഗ്രാം സ്വർണ മിശ്രിതവുമായി മലപ്പുറം തലക്കടത്തൂർ സ്വദേശി പാറമ്മൽ റഷീദ് (49)നെ കോഴിക്കോട് കസ്റ്റംസ് വിഭാഗം പിടികൂടി. ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം ഇയാൾ കടത്താൻ ശ്രമിച്ചത് 

സ്വര്‍ണക്കടത്തിലെ ഒരു ക്യാരിയര്‍ മാത്രമാണ് ഇയാളെന്നാണ് ലഭ്യമാകുന്ന വിവരം. കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടുന്നത്. ആദ്യ പരിശോധനയിൽ സ്വർണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് രഹസ്യ ഭാ​ഗങ്ങളിൽ ഒളിപ്പിച്ചു കടത്തിയ സ്വർണമിശിതം പിടികൂടുന്നത്. റഷീദ് സ്വർണക്കടത്ത് സംഘത്തിലെ അം​ഗമാണെന്നാണ് ലഭ്യമാകുന്ന വിവരം.

READMORE : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു

Related posts

തലശേരി ഇരട്ടക്കൊലപാതകം; പ്രതികൾ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു

Editor

‘പിണറായി സർക്കാരിന്റെ തമസ്കരണത്തിനെതിരെയുള്ള വിധി; ജയിൽവാസം നീതി നിഷേധത്തോടുള്ള പോരാട്ടം’: ​ഗ്രോ വാസു

Akhil

വടക്കനമേരിക്കന്‍ ആകാശത്ത് വീണ്ടും അജ്ഞാത വസ്തു; യുഎസ് യുദ്ധവിമാനം വെടിവെച്ചിട്ടു, ഈ മാസം നാലാം തവണ

Clinton

Leave a Comment