രജനീകാന്തിനെ കാണാന്‍ നേരിട്ടെത്തി കന്നഡ നടനും നിർമ്മാതാവുമായ റിഷഭ് ഷെട്ടി. രജനികാന്തിന്റെ ചെന്നൈയിലെ വസതിയിലെത്തിയാണ് റിഷഭ് ഷെട്ടി കൂടിക്കാഴ്ച നടത്തിയത്. റിഷഭ് ഷെട്ടിയും സിനിമയുടെ നിര്‍മ്മാണ കമ്പനിയായി ഹോംബാലെ ഫിലിംസും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. രജനികാന്തിനൊപ്പമുള്ള റിഷഭ് ഷെട്ടിയുടെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.
‘മാസ്റ്ററും ശിഷ്യനും’ എന്ന് കുറിച്ചാണ് ഹോംബാലെ ഫിലിംസ് ചിത്രങ്ങള്‍ പങ്കുവച്ചത്. ‘നിങ്ങള്‍ ഞങ്ങളെ ഒരിക്കല്‍ പ്രശംസിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ നൂറു തവണ പ്രശംസിക്കണം. ഞങ്ങളുടെ കാന്താരയ്ക്കുള്ള നിങ്ങളുടെ അഭിനന്ദനത്തിന് ഞങ്ങള്‍ എപ്പോഴും നന്ദിയുള്ളവരാണ്’ എന്ന് റിഷഭ് ചിത്രങ്ങള്‍ക്കൊപ്പം കറിച്ചു.
READMORE : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു