തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ വൈകിട്ടായിരുന്നു മൂന്നുമണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ തുടർച്ചയായി ഇവിടെ വിദ്യാർത്ഥികൾ തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറയുന്നത്.
സമീപത്തെ കടയിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിലെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. ലഹരിയെ സംബന്ധിച്ച തർക്കങ്ങളാണ് പരസ്യ ഏറ്റുമുട്ടലിന് കാരണമാക്കിയതെന്നാണ് കടയിലെ ജീവിനക്കാരൻ പറയുന്നത്. തുടർച്ചയായി ഏറ്റുമുട്ടമ്പോഴും പൊലീസ് ഇടപെടാത്തതിലും നാട്ടുകാർക്കും പ്രദേശത്തെ കച്ചവടക്കാർക്കും അതൃപ്തിയുണ്ട്. എന്നാൽ പരാതി ലഭിക്കാത്തതിനാണ് വിഷയത്തിൽ ഇടപെടാത്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
READMORE : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു