അധിനിവേശത്തിന്റെ ഇരുപതാംദിനത്തില്‍ റഷ്യ കൂടുതല്‍ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചു. കരിങ്കടലിന്റെ നിയന്ത്രണം റഷ്യന്‍ സേന ഏറ്റെടുത്തു. ഇതോടെ യുക്രൈന്റെ കടല്‍വഴിയുള്ള അന്താരാഷ്ട്രവ്യാപാരം നിലച്ചു. തലസ്ഥാനമായ കീവിലും സമീപപ്രദേശങ്ങളിലും റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. വന്‍ നഗരങ്ങള്‍ വൈകാതെ കീഴടക്കുമെന്ന് റഷ്യന്‍ പ്രതിരോധ വക്താവ് പറഞ്ഞു. കീവിലെ പാര്‍പ്പിട സമുച്ചയത്തിനു നേരെ നടന്ന ഷെല്ലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൈക്കലോവ്, ഖര്‍കീവ്, ചെര്‍ണീവ്, അന്റോനോവ് വിമാന നിര്‍മാണശാല എന്നിവിടങ്ങളില്‍ വ്യോമാക്രമണമുണ്ടായി. റിന്‍ മേഖലയില്‍ വ്യോമാക്രമണത്തില്‍ ടിവി ടവര്‍ തകര്‍ന്ന് 9 പേര്‍ കൊല്ലപ്പെട്ടു. ഇതിനിടെ റഷ്യക്കെതിരെ ജപ്പാന്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി. യുക്രൈനില്‍ നിന്ന് ന്യൂസിലന്‍ഡ് കൂടുതല്‍ പൗരന്‍മാരെ തിരിച്ചെത്തിക്കും.
യുക്രൈനിലെ സൈനിക നിയമം മാര്‍ച്ച് 24 മുതല്‍ 30 ദിവസം കൂടി തുടരുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അറിയിച്ചു