യുക്രെയ്നിൽ നിന്നും മടങ്ങിവന്ന വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ സഹായം
സഹായം നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. വിദ്യാർഥികളുടെ പ്രശ്നങ്ങൾ
പഠിക്കാനും ഇടപെടാനും നോർക്കയിൽ പ്രത്യേക സെൽ രൂപീകരിക്കും. അതേസമയം, യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനം എഐ 1941 ഡൽഹിയിൽ നിന്ന് റൊമാനിയയിലേക്ക് തിരിച്ചു. എയർ ഇന്ത്യയുടെ മറ്റൊരു വിമാനം വൈകീട്ട് റൊമാനിയയിലേക്ക് പുറപ്പെടാനിരിക്കുകയാണ്. യുക്രൈനിൽ നിന്നെത്തുന്ന മലയാളികൾക്ക് കേരള ഹൗസിൽ താമസസൗകര്യം ഒരുക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 17 മലയാളികൾ ഡൽഹിയിലും 19 പേർ മുംബൈയിലുമാണ് എത്തുന്നത്.
യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോർക്ക റൂട്ട്‌സ് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തും. വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സഹായവും, 24 മണിക്കൂർ സെല്ലും നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിൽ http://ukrainregistration.norkaroots.org/ എന്ന ലിങ്ക് വഴി വിവരശേഖരണം നടത്തും. പാസ്‌പോര്ട്ട് വിവരങ്ങൾ, പഠിക്കുന്ന സർവകലാശാല വിവരങ്ങൾ തുടങ്ങി സമഗ്രമായ വിവരശേഖരണമാണ് ലക്ഷ്യമിടുന്നത്. നോർക്ക ശേഖരിക്കുന്ന വിവരങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ഉക്രയ്നിലെ ഇന്ത്യൻ എംബസിക്കും കൈമാറും. കുടുങ്ങിയ വിദ്യാർത്ഥികളെ പുറത്തെത്തിക്കുക എന്നതിനാണ് മുഖ്യ പരിഗണന നൽകുന്നതെന്നും നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.
1 comment
[…] […]