സംസ്ഥാനത്ത് പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ 12,903 കോടി രൂപ അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 2022-23 സാമ്പത്തിക വര്‍ഷം പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മിഷന്‍ അനുവദിച്ചിട്ടുള്ള ഗ്രാന്റ് ഉള്‍പ്പെടെയാണ് ഈ തുക വകയിരുത്തുന്നത്.
വാര്‍ഷിക പദ്ധതിയില്‍ നിന്നുള്ള വികസന ഫണ്ട് വിഹിതമായ 8048 കോടി രൂപയും ജനറല്‍ പര്‍പസ് ഫണ്ടിലുള്‍പ്പെട്ട 1850 കോടി രൂപയും മെയിന്റനന്‍സ് ഫണ്ട് ഇനത്തിലുള്ള 3005 കോടി രൂപയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി ആരംഭിച്ച ജനകീയാസൂത്രണ പദ്ധതി കാല്‍നൂറ്റാണ്ട് വിജയകരമായി പിന്നിട്ടിരിക്കുകയാണ്. ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട പദ്ധതികളുടെ മാതൃകകള്‍ രാജ്യത്താകെ സ്വീകരിച്ചിരിക്കുകയാണ്. സംസ്ഥാനത്തുണ്ടായ രണ്ട് മഹാപ്രളയങ്ങള്‍, തുടര്‍ച്ചയായുണ്ടായ കൊവിഡ് മഹാമാരി എന്നിവയുള്‍പ്പെടെയുള്ള ദുരന്തങ്ങളെ ജനകീയ കൂട്ടായ്മയിലൂടെ അതിജീവിച്ചതില്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് വലിയ പങ്കുണ്ട്.

അങ്കണവാടിയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യം വച്ചുകൊണ്ട് ഭക്ഷണമെനുവിൽ മാറ്റം വരുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. അങ്കണവാടിയിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും ഉൾപ്പെടുത്തും. കൊവിഡ് മൂലം മാതാപിതാക്കളിൽ ഒരാളെയോ ഇരുവരേയോ നഷ്ടപ്പെടുന്ന കുട്ടിക്ക് സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. കുട്ടിയുടെ പേരിൽ മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കും. ഓരോ കുട്ടിക്കും 18 വയസ് തികയും വരെ പ്രതിമാസം 2000 രൂപ അനുവദിക്കും. പദ്ധതിക്കായി ഈ വർഷം രണ്ട് കോടി രൂപ നീക്കി വച്ചു.
പതിനാലാം പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തി പ്രാദേശിക സര്‍ക്കാരുകളുടെ ശേഷിയും കാര്യക്ഷമതയും പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റ് അവതരണം പുരോഗമിക്കുകയാണ്.