സംസ്ഥാന ബജറ്റിൽ കാര്യമായ ഇളവുകൾ ഉണ്ടാകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. അടുത്ത 25 വർഷത്തേക്ക് അടിത്തറയിടുന്നതാകും ബജറ്റെന്ന് ധനമന്ത്രി പറഞ്ഞു. ( finance minister about kerala budget )
സ്വകാര്യ ബസ് ഉടമകൾ, ചെറുകിട കച്ചവടക്കാർ എന്നിവരെ സഹായിക്കുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ടൂറിസം, കാർഷികം, വ്യവസായം തുടങ്ങിയ മേഖലകളിൽ കുതിച്ചുചാട്ടമുണ്ടാക്കുന്ന പരിപാടികളാണ് ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രവിഹിതം കുറയുന്നതാണ് വെല്ലുവിളി ഉയർത്തുന്നതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
നടപ്പ് സാമ്പത്തിക വർഷത്തിലെ സാമ്പത്തിക സർവേ റിപ്പോർട്ട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വെച്ചു. കേന്ദ്ര ബജറ്റ് 2022 ന് മുന്നോടിയായാണ് സാമ്പത്തിക സർവേ ഫലം പുറത്തുവിട്ടത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 9.2 ശതമാനം ജിഡിപി വളർച്ച നേടാനാവുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് മാർച്ച് 11നാണ് ധനമന്ത്രി സഭയിൽ അവതരിപ്പിക്കുന്നത്. മാർച്ച് 14, 15, 16 തീയതികളിലായി ബജറ്റിനെ സംബന്ധിക്കുന്ന പൊതുചർച്ച നടക്കുന്നതും മാർച്ച് 17-ാം തീയതി 2021-2022 സാമ്പത്തിക വർഷത്തെ ബജറ്റിന്മേലുള്ള അന്തിമ ഉപധനാഭ്യർത്ഥനകൾ സഭ പരിഗണിക്കും.
1 comment
[…] പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ 12,903 കോടി രൂപ അനുവദിച്ച് ധനമന്ത്രി കെ […]