karur soman
Kerala News

ഗാന്ധിഭവൻ സാഹിത്യ പുരസ്‍കാരം കാരൂർ സോമന്

ഗാന്ധിഭവന്റെ സാഹിത്യ അംഗീകാരമുദ്ര പുരസ്‍കാരം യൂ.ആർ.എഫ് ലോക റെക്കോർഡ് ജേതാവും  സാഹിത്യകാരനുമായ കാരൂർ സോമന്. മുൻ കേന്ദ്രമന്ത്രിയും എം.പി യുമായ കൊടിക്കുന്നിൽ സുരേഷാണ് പുരസ്‌കാരം സമ്മാനിച്ചത്.

സമൂഹത്തിലെ മനോ – ശാരീരിക വൈകല്യം ബാധിച്ച സഹജീവികൾക്ക് സ്‌നേഹ സഹാനുഭൂതി നൽകുന്ന ഗാന്ധി ഭവൻ ജീവകാരുണ്യ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് ചരിത്രപരമായ ബാധ്യതയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ജീവകാരുണ്യപ്രവർത്തകനായ ഡോ.ജോൺസൺ വി.ഇടിക്കുളയറിയിച്ചു. ഗാന്ധി ഭവൻ സെക്രട്ടറിയും ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ ഡോ.പുനലൂർ സോമരാജൻ ആശംസകൾ നേർന്നു.

സാഹിത്യസാംസ്കാരിക രംഗത്തും വിലപ്പെട്ട സംഭാവനകളാണ് ഗാന്ധിഭവൻ നൽകുന്നത്. ആ സാംസ്കാരിക സമ്പത്തു് അവിടുത്തെ ലൈബ്രറിയിൽ മാത്രമല്ല  2007 ൽ ആരംഭിച്ച സ്‌നേഹരാജ്യ൦ മാസിക കേരളത്തിലെ കച്ചവട മാസികകളിൽ നിന്നകന്ന് മൂല്യവത്തായ വ്യത്യസ്ത ദാർശനിക കാഴ്ചപ്പാടുകൾ നൽകുന്നു.   കലാ സാംസ്‌കാരിക സാമൂഹ്യ രംഗത്തുള്ളവരെ ആദരിക്കുക മഹനീയവും ഉദാത്തവുമായ പുരോഗമന ചിന്തയെന്നും വരണ്ടുണങ്ങിയ രാപകലിൽ മനോവേദനയും ശാരീരിക വൈകല്യവുമായി ജീവിക്കുന്നവർക്ക്  ഒരു തെന്നലായി അവിടുത്തെ പാട്ടും സംഗീതവും ഒഴുകിയെത്തുന്നത് ആശ്വാസം നൽകുന്നതായി  കാരൂർ സോമൻ അഭിപ്രായപ്പെട്ടു.  

Related posts

മകളുടെ മരണകാരണം തേടി പിതാവിന്റെ അലച്ചില്‍……

sandeep

തിരുവനന്തപുരം ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ്; പ്രതികളുടെയും ബിനാമികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടി

sandeep

വീട് കയറി ആക്രമണം നടത്തിയ ഗുണ്ടാത്തലവനും കൂട്ടാളികളും പിടിയിൽ

sandeep

Leave a Comment