Arrest kerala Kerala News latest latest news pathanamthitta

വീട് കയറി ആക്രമണം നടത്തിയ ഗുണ്ടാത്തലവനും കൂട്ടാളികളും പിടിയിൽ

തിരുവല്ലയിൽ മാരകായുധങ്ങളുമായി വീട് കയറി ആക്രമണം നടത്തിയ ഗുണ്ടാത്തലവനും കൂട്ടാളികളും പിടിയിൽ. കഞ്ചാവ് മാഫിയയെ കുറിച്ച് പൊലീസിന് വിവരം കൈമാറിയതിൻ്റെ പ്രതികാരമായിട്ടാണ് ആക്രമണം നടത്തിയത്. ഗുണ്ടാത്തലവനായ നിബിൻ ജോസഫ് , ചങ്ങനാശ്ശേരി സ്വദേശികളായ കണ്ണൻ അൻസിൽ റഹ്‌മാൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകീട്ടാണ് ജയൻ്റെ വീട്ടിൽ മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാസംഘം ആക്രമണം നടത്തിയത്. ജയൻ്റെ മകനാണ് ഇവർ കഞ്ചാവ് വില്പന നടത്തുന്നതിൻ്റെ വിവരങ്ങൾ പൊലീസിന് കൈമാറിയത്. അതിൻ്റെ പ്രതികാരമായാണ് സംഘം ആക്രമണം നടത്തിയത്.

Related posts

കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

Akhil

യുവതി വീടിന്റെ ടെറസിൽ കഴുത്തറുത്ത് മരിച്ച നിലയിൽ; ബിരുദ സർട്ടിഫിക്കറ്റ് കിട്ടാത്തതിൽ നിരാശയെന്ന് കുറിപ്പ്

Akhil

മത്സ്യബന്ധനമേഖലയ്ക്ക് തിരിച്ചടിയായി മണ്ണെണ്ണ വിലക്കയറ്റം

Sree

Leave a Comment