
വാസ്കോ∙ ആറു വർഷങ്ങൾക്കു ശേഷം ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) സെമിഫൈനലിലേക്കുള്ള വരവ് വെറുതെയല്ലെന്ന ഇവാൻ വുക്കൊമനോവിച്ചും സംഘവും തെളിയിച്ചു.സെമിയിലെത്തിയാൽ ഫൈനൽ കളിക്കണമെന്ന ‘നിർബന്ധം’ ആറു വർഷങ്ങൾക്കിപ്പുറവും ബ്ലാസ്റ്റേഴ്സ് ചേർത്തു പിടിച്ചതോടെ, കരുത്തരായ ജംഷഡ്പുർ എഫ്‍സിയെ വീഴ്ത്തി മഞ്ഞപ്പട ഫൈനലിൽ.ഓരോ ഇഞ്ചിലും ആവേശം നിറഞ്ഞുനിന്ന രണ്ടാം പാദ സെമിയിൽ ജംഷഡ്പുരിനെ 1–1ന് സമനിലയിൽ തളച്ചാണ് മഞ്ഞപ്പടയുടെ മുന്നേറ്റം.ഇതോടെ ഇരുപാദങ്ങളിലുമായി 2–1ന്റെ ലീഡ് നേടിയാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എലിൽ മൂന്നാം ഫൈനലിന് യോഗ്യത നേടിയത്.