pushpabhai-was-dead-and-alive
National News

24 മണിക്കൂർ ഒഴുകി നടന്നു; മൃതദേഹമെന്നു കരുതി അഗ്നിരക്ഷാസേന കരയിലെത്തിച്ചു, മരിച്ച് ജീവിച്ച് പുഷ്പാഭായ്

മരിച്ചുജീവിച്ചുവന്ന ഒരു അൻപത്തഞ്ചുകാരിയുണ്ട്. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിലെ പുഷ്പാഭായ് ആണത്. വെള്ളത്തിൽ വീണ് 24 മണിക്കൂർ ഒഴുകി നടന്ന ശേഷം, മൃതദേഹമെന്ന് കരുതി അഗ്നിരക്ഷാസേന കരയിലെത്തിച്ചപ്പോഴും ഇവർക്ക് ജീവനുണ്ടായിരുന്നു

പന്തൽജോലിക്കാരനായ തങ്കമണിയുടെ ഭാര്യയാണ് പുഷ്പാഭായ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കുളിക്കാനാണ് സമീപത്തെ താമരഭരണി പുഴയിൽ ഇറങ്ങിയത്. മഴ പെയ്തതിനാൽ വെള്ളത്തിന് ഒഴുക്ക് കൂടുതലായിരുന്നു. ഇതു ശ്രദ്ധിക്കാതെ ഇറങ്ങിയ പുഷ്പ, ഒഴുക്കിൽപ്പെട്ടു പോയി. പുഷ്പ തിരികെയെത്താത്തതിനെ തുടർന്നാണ് ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തിയത്. പുഴയിൽ കണ്ടവരുള്ളതിനാൽ തിരച്ചിൽ ആരംഭിച്ചു.

മുപ്പത് അംഗ അഗ്നിരക്ഷാ സേന തിരഞ്ഞത്, ഏറെക്കുറെ 24 മണിക്കൂർ. ഏഴുകിലോ മീറ്റർ അകലെ പുഷ്പാഭായിയെ കണ്ടെത്തിയത് ചലനമറ്റ്, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ.

കരയിലേക്ക് എത്തിച്ചു നടത്തിയ പ്രാഥമിക പരിശോധനയിലാണ് ജീവനുണ്ടെന്ന് മനസിലായത്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വേഗത്തിൽ മാർത്താണ്ഡം ആശുപത്രിയിലെത്തിച്ചു. ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്ന പുഷ്പാഭായി നന്ദി പറയുകയാണ് അഗ്നിരക്ഷാ സേനയോട്. ഒരു രണ്ടാം ജന്മം തന്നതിന്.

READMORE : ഇടുക്കിയിൽ കാട്ടാന ആക്രമണം; ദമ്പതികൾക്ക് പരുക്ക്

Related posts

‘സനാതന ധർമ്മത്തിൽ ഇടഞ്ഞ് തന്നെ’; പ്രധാനമന്ത്രി അടുത്തുണ്ടായിട്ടും ജോ ബൈഡന് കൈകൊടുത്ത് എം കെ സ്റ്റാലിൻ

sandeep

ഭൂചലനം ; പ്രഭവകേന്ദ്രം ഉത്തരാഖണ്ഡിലെ ജോഷിമഠിൽ

Sree

ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് നേരെ ആക്രമണം; കഴുത്തിൽ കുത്തേറ്റു

sandeep

Leave a Comment