India National News Trending Now Weather

ഭൂചലനം ; പ്രഭവകേന്ദ്രം ഉത്തരാഖണ്ഡിലെ ജോഷിമഠിൽ

പ്രഭവകേന്ദ്രം ഉത്തരാഖണ്ഡിലെ ജോഷിമഠിൽ

ഉത്തരാഖണ്ഡിൽ നേരിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളോജി. ഉത്തരകാശിയിലാണ് ഭൂകമ്പം ഉണ്ടായത്. ഇന്ന് പുലർച്ചെ 2.12 നാണ് ഭൂചലനം. ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റർ താഴെയാണ് പ്രഭവ കേന്ദ്രം. അപകടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല.

ജോഷിമഠിൽ നിന്ന് 109 കിലോമീറ്റർ അകലെയാണ് ഭൂചലനം. ജോഷിമഠിൽ ശക്തമായ ഇടിയലും മഴയും തീർത്ത പ്രതിസന്ധികൾക്ക് പിന്നാലെയാണ് നിലവിൽ സമീപപ്രദേശങ്ങളിൽ ഭൂമികുലുക്കവും സംഭവിച്ചിരിക്കുന്നത്. ജോഷിമഠ് ഭൗമപ്രതിഭാസത്തിൽ ആശങ്കപ്പെടുത്തുന്ന കണ്ടെത്തലുമായി ഐഎസ്ആർഒ എത്തിയിരുന്നു. അതിവേഗം ഭൂമി ഇടിഞ്ഞതിന്റെ ഫലമായി ജോഷിമഠ് നഗരം മുഴുവൻ മുങ്ങാമെന്നാണ് ഐഎസ്ആർഒയുടെ കണ്ടെത്തൽ.കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ കെട്ടിടങ്ങളിൽ ഏറ്റ വിള്ളൽ വലുതായതാണ് ജനങ്ങളുടെ ആശങ്ക വർദ്ദധിപ്പിച്ചത്. വിള്ളൽ ഉണ്ടായ വീടുകളിൽ നിന്നും ആളുകളുടെ ഒഴിഞ്ഞുപോക്ക് തുടരുകയാണ്.

READ MORE: https://www.e24newskerala

Related posts

രാജ്യത്ത് അതിരൂക്ഷമായി ഊർജപ്രതിസന്ധി

Sree

പാലക്കാട് 41, കൊല്ലത്ത് 40; സംസ്ഥാനത്ത് ചൂട് കൂടും; 12 ജില്ലകളിൽ മുന്നറിയിപ്പ്

Akhil

UNESCO ലോക പൈതൃക പട്ടികയില്‍ ഇടംനേടി ടാഗോറിന്റെ ശാന്തിനികേതന്‍

Akhil

Leave a Comment