HOT India latest news must read

പാലക്കാട് 41, കൊല്ലത്ത് 40; സംസ്ഥാനത്ത് ചൂട് കൂടും; 12 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനും കൊല്ലം ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തൃശൂർ ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകൡ 38വ ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാനും സാധ്യതയുണ്ട്.

എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് ഈ വർഷത്തെ റെക്കോർഡ് ചൂട് ഇന്നലെ പാലക്കാട് രേഖപ്പെടുത്തി ( 41.5 ഡിഗ്രി സെൽഷ്യസ്).

2019 ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് 41 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തുന്നത്.

Related posts

പ്രളയത്തിൽ മുങ്ങി ചെന്നൈ; 118 ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

Akhil

‘ശക്തമാമായ ബന്ധം’; ഇന്ത്യയുമായുള്ള ബന്ധം ഉലയുന്നെന്ന പ്രചരണം തള്ളി അമേരിക്ക

Akhil

മേൽക്കൂര ഇല്ലാത്ത വീട്ടിൽ ഒറ്റപ്പെട്ട ജീവിതം; ദുരിതം പേറി 75കാരി; സ്വപ്നം സാക്ഷാത്കരിച്ച് ഉണ്ണി മുകുന്ദൻ

Akhil

Leave a Comment